ജിദ്ദ – ഭീകര സംഘടനയായി പ്രഖ്യാപിച്ച് യു.എന്‍ റിലീഫ് ഏജന്‍സി (യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ്) ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ഇസ്രായില്‍ അധിനിവേശ അധികൃതരുടെ നീക്കങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.
ഫലസ്തീന്‍ ജനത കടന്നുപോകുന്ന മാനുഷിക ദുരന്തം ലഘൂകരിക്കാന്‍ തങ്ങളുടെ കടമ നിര്‍വഹിക്കുന്ന യു.എന്‍ റിലീഫ് ഏജന്‍സി ജീവനക്കാരുടെ പ്രത്യേക പരിരക്ഷ എടുത്തുകളയാന്‍ ലക്ഷ്യമിട്ടാണ് ഏജന്‍സിയെ ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ ഇസ്രായില്‍ ശ്രമിക്കുന്നത്. അധിനിവേശ രാഷ്ട്രം എന്ന നിലയില്‍ ഇസ്രായില്‍ അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും പാലിക്കണമെന്നും അന്താരാഷ്ട്ര സംഘടനകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും സൗദി വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു.