Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 16
    Breaking:
    • കാസർഗോഡ്​ സ്വദേശി 25കാരൻ ദുബായിൽ നിര്യാതനായി
    • ഗാസയില്‍ ഇസ്രായിൽ ആക്രമണത്തിൽ 250 പേര്‍ കൊല്ലപ്പെട്ടു
    • ‘സൈന്യം മോഡിയുടെ കാല്‍ വണങ്ങുന്നു,’ ബിജെപി മന്ത്രിയുടെ പുകഴ്ത്തല്‍ ഓവറായി; പുറത്താക്കണമെന്ന് കോൺഗ്രസ്
    • യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികൾ 43.6 ലക്ഷമായി; പകുതിയിലധികവും താമസിക്കുന്നത് ദുബായില്‍
    • ഹജ് 2025: എട്ട് ഭാഷകളിൽ ആരോഗ്യ ബോധവൽക്കരണ കിറ്റുമായി സൗദി ആരോഗ്യ മന്ത്രാലയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ഫലസ്തീനികളുടെ 8,000 ഏക്കര്‍ സ്ഥലം പിടിച്ചെടുക്കല്‍: ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്27/03/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗത്തില്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: വെസ്റ്റ് ബാങ്കില്‍ ജോര്‍ദാന്‍ നദിക്കരയില്‍ ഫലസ്തീനികളുടെ 8,000 ഏക്കര്‍ പിടിച്ചെടുത്ത് ജൂത കുടിയേറ്റ കോളനികള്‍ നിര്‍മിക്കാനുള്ള ഇസ്രായില്‍ ഗവണ്‍മെന്റ് തീരുമാനത്തെ അതിരൂക്ഷമായ ഭാഷയില്‍ അപലപിച്ച് സൗദി വിദേശ മന്ത്രാലയം. ഇസ്രായിലിന്റെ തീരുമാനം അന്താരാഷ്ട്ര നിയമങ്ങളുടെയും ബന്ധപ്പെട്ട പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഇസ്രായിലിന്റെ ബലംപ്രയോഗിച്ചുള്ള കുടിയേറ്റ കോളനി നിര്‍മാണങ്ങളുടെ തുടര്‍ച്ചയാണിത്.
    അന്താരാഷ്ട്ര നിയമങ്ങളും യു.എന്‍ പ്രമേയങ്ങളും തുടര്‍ച്ചയായി ഇസ്രായില്‍ ലംഘിക്കുന്നത് അന്താരാഷ്ട്ര വ്യവസ്ഥയുടെ വിശ്വാസ്യത ദുര്‍ബലപ്പെടുത്തുകയും ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള ന്യായവും സുസ്ഥിരവുമായ സമാധാനത്തിന്റെ സാധ്യതകളെ തുരങ്കം വെക്കുകയും ചെയ്യുന്നുവെന്ന് വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായിലി കുടിയേറ്റക്കാരുടെ ആസൂത്രിതമായ നിയമ ലംഘനങ്ങള്‍ ഉടനടി അവസാനിപ്പിക്കാനും പിടിച്ചെടുത്ത ഫലസ്തീന്‍ ഭൂമി തിരികെ നല്‍കാനും അന്താരാഷ്ട്ര സമൂഹം ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.
    അതിനിടെ, ഗാസയില്‍ സത്വര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം യു.എന്‍ രക്ഷാ സമിതി അംഗീകരിച്ചതിനെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം സ്വാഗതം ചെയ്തു. ഗാസയില്‍ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ മേഖലയിലെയും ആഗോള തലത്തിലെയും പങ്കാളികളുമായി സഹകരിച്ച് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും മന്ത്രിസഭാ യോഗം വിലയിരുത്തി.


    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel Muhammed bin Salman Palastine
    Latest News
    കാസർഗോഡ്​ സ്വദേശി 25കാരൻ ദുബായിൽ നിര്യാതനായി
    16/05/2025
    ഗാസയില്‍ ഇസ്രായിൽ ആക്രമണത്തിൽ 250 പേര്‍ കൊല്ലപ്പെട്ടു
    16/05/2025
    ‘സൈന്യം മോഡിയുടെ കാല്‍ വണങ്ങുന്നു,’ ബിജെപി മന്ത്രിയുടെ പുകഴ്ത്തല്‍ ഓവറായി; പുറത്താക്കണമെന്ന് കോൺഗ്രസ്
    16/05/2025
    യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികൾ 43.6 ലക്ഷമായി; പകുതിയിലധികവും താമസിക്കുന്നത് ദുബായില്‍
    16/05/2025
    ഹജ് 2025: എട്ട് ഭാഷകളിൽ ആരോഗ്യ ബോധവൽക്കരണ കിറ്റുമായി സൗദി ആരോഗ്യ മന്ത്രാലയം
    16/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version