ജിദ്ദ – സൗദി അറേബ്യക്ക് അപകീര്‍ത്തിയുണ്ടാക്കുന്ന വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ നടപടികള്‍ സ്വീകരിക്കുന്നു. വീഡിയോ ചിത്രീകരിച്ചവരെയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചയാളെയും ചോദ്യം ചെയ്യാന്‍ വേണ്ടി അതോറിറ്റി വിളിപ്പിച്ചു. മാധ്യമ നിയമങ്ങള്‍ക്കും മറ്റു നിയമങ്ങൾക്കും വിരുദ്ധവുമായ വീഡിയോ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സംഭവത്തില്‍ അതോറിറ്റി ഇടപെട്ടത്. ആരോപണ വിധേയര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ അവരുടെ ലൈസന്‍സുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



