ജിദ്ദ – ഇന്ത്യയിലെ പുതിയ സൗദി അംബാസഡറായി നിയമിതനായ ഹൈഥം ബിൻ ഹസൻ അൽമാലികി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ച് അധികാരപത്രം കൈമാറി. സൗദി ഭരണാധികാരികളുടെ ആശംസകൾ കൂടിക്കാഴ്ചക്കിടെ സൗദി അംബാസഡർ രാഷ്ട്രപതിയെ അറിയിച്ചു. വ്യത്യസ്ത മേഖലകളിൽ വളർച്ചക്ക് സാക്ഷ്യംവഹിക്കുന്ന ആഴമേറിയ ഉഭയകക്ഷി ബന്ധങ്ങളെ ഇരുവരും പ്രശംസിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



