അസീർ :-സബ്തൽ അലായ കെഎംസിസി 2024വർഷത്തെ റമദാൻ റിലീഫ് കിഡ്നി ക്യാൻസർ രോഗികൾക്കുള്ള ധന സഹായ വിതരണംകെഎംസിസി ഓഫിസിൽ വെച്ച് സെക്രട്ടറി നൗഫൽ മൂനാടി പ്രസിഡണ്ട് ഇഖ്ബാൽ മക്കരപ്പറമ്പിന് നൽകി ഉദ്ഘാടനംനിർവഹിച്ചു.
സപ്തൻ അലായ കെഎംസിസി ഏരിയ കമ്മിറ്റി വർഷംതോറും നടത്തിവരാറുള്ള റമദാൻ റിലീഫ് ഇപ്രാവശ്യം 18 രോഗികൾക്കാണ് ഫണ്ട് കൈമാറുന്നത് .ഓരോ രോഗികൾക്കും 10000 രൂപ വെച്ചാണ് നൽകുക.
രോഗികളുടെ അടുത്ത് നേരിട്ടാണ് സഹായം കൈമാറുന്നത് .ഉദ്ഘാടന ചടങ്ങിൽ കമ്മിറ്റി ചെയർമാൻ നാസർ അൽ ഫൈസൽ ,ട്രഷറർ റഫീഖ് പെരിന്തൽമണ്ണ എന്നിവർ നേതൃത്വം നൽകി .പരിപാടിയിൽ സെക്രട്ടറിമാരായ ഷാഫി പുത്തൂർ റിയാസ് ഫറൂഖ് ഷംസു ചെറുവണ്ണൂർ വൈസ് പ്രസിഡണ്ട് മാരായ ഫൗസു റഹ്മാനി മുസ്തഫ ഉലുവാൻ നബീൽ കീഴുപറമ്പ് എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group