റിയാദ് – കോഴിക്കോട് നഗരത്തിലെ തെക്കേപ്പുറം പ്രദേശത്തെ റിയാദിലെ കൂട്ടായ്മയായ സംഗമം കള്‍ച്ചറല്‍ സൊസൈറ്റി 31 ാമത് ക്ലൗഡ്‌ബെറി ഡെന്റല്‍ ഇന്റര്‍നാഷണല്‍ ബൈ എ ജി സി സംഗമം സോക്കര്‍ മൂന്നാംവാര മത്സരത്തിലെ ആദ്യ മത്സരത്തില്‍ തെക്കേപ്പുറം ഫാല്‍ക്കണ്‍സിന് ജയം.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കിക്കെര്‍സ് എഫ് സിയെ പരാജയപ്പെടുത്തി ടീം ഫൈനലില്‍ പ്രവേശിച്ചു. കളിയുടെ രണ്ടാം മിനുട്ടില്‍ സല്‍മാന്‍ നേടിയ ഗോളിലൂടെ മുന്നേറിയ തെക്കേപ്പുറം ഫാല്‍ക്കണ്‍ പതിനാറാം മിനുട്ടില്‍ സല്‍മാന്റെ രണ്ടാം ഗോളിലൂടെ കളിയിലുടനീളം ആധിപത്യം ഉറപ്പിച്ചു. തെക്കേപ്പുറം ഫാല്‍ക്കണ്‍സിന്റെ സല്‍മാന്‍ ആയിരുന്നു മാന്‍ ഓഫ് ദി മാച്ച്. മാന്‍ ഓഫ് ദി മാച്ചിനുള്ള ടൈം ഹൗസ് പുരസ്‌കാരം ഫോസ റിയാദ് പ്രസിഡന്റ് & ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് പി നൗഷാദ് അലിയും സംഗമം ട്രോഫി സി ടി സുള്‍ഫിക്കര്‍ അലിയും ചേര്‍ന്നു സമ്മാനിച്ചു.
റിയാദ് പയനീയേഴ്സും എല്‍ ഫിയാഗോയും തമ്മില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് റിയാദ് പയനീയേഴ്സ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു. ഇരു ടീമുകളും മത്സരിച്ചു കളിച്ചെങ്കിലും റിയാദ് പയനീയേഴ്സിൻ്റെ കാവല്‍ ഭടന്‍ ഫാഹിഖിന്റെ പെര്‍ഫോമെന്‍സിനു മുന്നില്‍ എല്‍ ഫിയാഗോ എഫ് സി മുട്ടുമടക്കി. കളിയുടെ മൂന്നാം മിനുട്ടില്‍ ജസീല്‍ നേടിയ ഗോളിലൂടെ മുന്നേറിയ റിയാദ് പയനീയേഴ്സ് എയാം മിനുട്ടില്‍ എല്‍ ഫിയാഗോ എഫ് സി യുടെ അഹമ്മദ് നജീബിന്റെ മടക്ക ഗോളില്‍ ഒന്ന് പതറിയെങ്കിലും കളിയുടെ രണ്ടാം പകുതിയില്‍ റഷീദിന്റെ ശക്തമായ മുന്നേറ്റത്തോടെ നാല്പത്തി ഒന്‍പതാം മിനുട്ടില്‍ ഒരു ഗോള് കൂടി നേടി വിജയിച്ച് ഫൈനലില്‍ പ്രവേശിച്ചു. റിയാദ് പയനീര്‍സിന്റെ റഷീദാണ് മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി മാച്ചിനുള്ള ടൈം ഹൗസ് പുരസ്‌കാരം മുന്‍ സംഗമം പ്രസിഡന്റ് കെ എം ഇല്യാസും സംഗമം ട്രോഫി ലുഹ ഗ്രൂപ്പ് എം ഡി തര്‍ഫിന്‍ ബഷീറും
ചേര്‍ന്നു സമ്മാനിച്ചു.
തുടര്‍ന്ന് സംഗമം ജൂനിയര്‍ ഫുട്‌ബോള്‍ ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറി. ഖിദിയ യുണൈറ്റഡും അത്‌ലറ്റികോ അല്‍ ദിരിയ ടീമും മാറ്റുരച്ച മത്സരത്തില്‍ ഫാഹിഖ് മാമ്മു നേതൃത്വം നല്‍കിയ അത്‌ലറ്റികോ അല്‍ ദിരിയ ടീമിലെ റെഹാന്‍ റംസിയുടെ ഒരു ഗോളിന്റെ ബലത്തില്‍ ജേതാക്കളായി. റെഹാന്‍ റംസി ആയിരുന്നു കളിയിലെ മാന്‍ ഓഫ് ദി മാച്ച്. സംഗമം മുന്‍ ഭാരവാഹി ഷഹല്‍ അമീന്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സമ്മാനിച്ചു. മുന്‍ സംഗമം പ്രസിഡന്റ്മാരായ ഐ പി ഉസ്മാന്‍ കോയ, കെ എം ഇല്യാസ്, എസ് അബ്ദുറഹ്മാന്‍ സാബ്, ബാസിത് അരോമ, പി ടി അന്‍സാരി, ഫഹദ് മുസ്തഫ എന്നിവര്‍ ജൂനിയര്‍ റണ്ണേഴ്‌സിന്റെയും വിന്നേഴ്‌സിന്റെയും മെഡലുകള്‍ വിതരണം ചെയ്തു. ജൂനിയര്‍ വിന്നേഴ്‌സ് ട്രോഫി കെ ന്‍ അഡ്വെര്‍ടൈസിങ് എം ഡി എസ് എം മുഹമ്മദ് യൂനുസ് അലി സമ്മാനിച്ചു.
സംഗമം ലെജന്‍ഡ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരങ്ങളും തുടർന്ന് അരങ്ങേറി. കാലിക്കറ്റ് കൊമ്പന്‍സും മഞ്ഞപ്പട എഫ് സി യും മാറ്റുരച്ച മത്സരത്തില്‍ കെ എം അനീസിന്റെ ഗോളിന്റെ പിന്‍ബലത്തില്‍ കാലിക്കറ്റ് കൊമ്പന്‍സ് ജേതാക്കളായി. പി സലിം, എം വി നൗഫല്‍, സിറാജ് മൂസ, യു എന്‍ യൂണിഫോം എം ഡി അനീസ് റഹ്മാന്‍, ടീ ടൈം സൗദി എം ഡി ഹസ്സന്‍ കോയ മുല്ലവീട്ടില്‍, മൊയ്ദു മൊല്ലന്റകം, കെ പി സിദ്ദീഖ്, ഷഹല്‍ അമീന്‍ എന്നിവര്‍ സംഗമം ലെജന്‍ഡ് ഫുട്‌ബോള്‍ റണ്ണേഴ്‌സിന്റെയും വിന്നേഴ്‌സിന്റെയും മെഡലുകള്‍ വിതരണം ചെയ്തു. സേഫ്റ്റി മോര്‍ എം ഡി കെ പി ഹാരിസ് സംഗമം ലെജന്‍ഡ് ഫുട്‌ബോള്‍ വിന്നര്‍ ട്രോഫി സമ്മാനിച്ചു.
ഇരുപത്തി മൂന്നു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മുന്‍ സംഗമം ഭാരവാഹിയും മുന്‍ കമ്മിറ്റി അംഗവുമായ ഷഹല്‍ അമീനു സംഗമം സോക്കര്‍ വേദിയില്‍ യാത്രയയപ്പ് നല്‍കി. നവംബര്‍ ഏഴിനു വെള്ളിയാഴ്ച നടക്കുന്ന ക്ലൗഡ്‌ബെറി ഡെന്റല്‍ ഇന്റര്‍നാഷണല്‍ ബൈ എ ജി സി സംഗമം സോക്കര്‍ 2025 ഫൈനലില്‍ കെ വി ഫഹീം നയിക്കുന്ന റിയാദ് പയനീര്‍സ് എഫ് സിയും ശഫാഫ് നയിക്കുന്ന തെക്കേപ്പുറം ഫാല്‍ക്കണ്‍സും മാറ്റുരക്കും.



