റിയാദ്– 32 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ ഹോത്ത യൂണിറ്റ് വൈസ് പ്രസിഡന്റ് സലാം കെ അഹമ്മദിന് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. 1993ല്‍ റിയാദില്‍ എത്തിയ സലാം ഒന്നരവര്‍ഷം റിയാദില്‍ ജോലി ചെയ്തതിന് ശേഷം മൂന്നു പതിറ്റാണ്ടോളം ഹോത്ത ബനീ തമീമില്‍ വസ്ത്രവ്യാപാര രംഗത്ത് പ്രവര്‍ത്തിച്ചു. കാസര്‍ക്കോട് തെരുവത്ത് ഹൊന്നമൂല സ്വദേശിയാണ് സലാം. ഭാര്യ ഖദീജ സലാം; ഏകമകന്‍ ബിലാല്‍ സലാം.
ആറുവര്‍ഷത്തോളമായി കേളി ഹോത്ത യൂണിറ്റില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സലാം, പ്രവര്‍ത്തനശൈലിയും സഹജീവികളോടുള്ള സൗഹൃദപരമായ പെരുമാറ്റവും കൊണ്ട് സമൂഹത്തിന്റെ ശ്രദ്ധ നേടിയിരുന്നു. നിലവില്‍ യൂണിറ്റ് വൈസ് പ്രസിഡന്റിന്റെ ചുമതല വഹിച്ച് വരികയായിരുന്നു.
ഹോത്ത നാദയില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് ആക്ടിംഗ് ട്രഷറര്‍ റഹീം ശൂരനാട് അധ്യക്ഷനായി. അല്‍ഖര്‍ജ് ഏരിയ രക്ഷാധികാരി കണ്‍വീനര്‍ പ്രദീപ് കൊട്ടാരത്ത്, കേന്ദ്ര കമ്മിറ്റി അംഗം ലിപിന്‍ പശുപതി, ഏരിയ സെക്രട്ടറി ഷബി അബ്ദുല്‍സലാം, ഏരിയ പ്രസിഡന്റ് രാമകൃഷ്ണന്‍ കൂവോട്, ഏരിയ ട്രഷറര്‍ ജയന്‍ പെരുനാട്, ഏരിയ വൈസ് പ്രസിഡന്റ് ബഷീര്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍ സജീന്ദ്രബാബു, സമദ് കൊങ്കത്ത്, രമേഷ് എന്‍.ജി, റെജു, ശ്രീകുമാര്‍, കെ.എം.സി.സി. ഏരിയ സെക്രട്ടറി സിറാജ്, ഏരിയ ട്രഷറര്‍ റിയാസ്, എച്ച്.എം.സി.ഒ. സെക്രട്ടറി മുസ്തഫ, വ്യാപാരിയായ സിദ്ധീഖ് സി. കെ, കേളി ഹോത്ത യൂണിറ്റ് പ്രസിഡന്റ് ഉമ്മര്‍ മുക്താർ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അല്‍ അമീന്‍, മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് സ്റ്റീല്‍, സൂഖ് യൂണിറ്റ് പ്രസിഡന്റ് ചന്ദ്രന്‍, എക്‌സിക്യൂട്ടീവ് അംഗം ഡേവിഡ് രാജ്, ഹരീക്ക് യൂണിറ്റ് പ്രസിഡന്റ് ഫൈസല്‍ ഖാന്‍, എക്‌സിക്യൂട്ടീവ് അംഗം ബിനോയ് തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം അംഗങ്ങള്‍ സലാം കെ അഹമ്മദിന് സമ്മാനിച്ചു. യൂണിറ്റ് സെക്രട്ടറി മണികണ്ഠന്‍ കെ എസ് സ്വാഗതം പറഞ്ഞു. സലാം കെ. അഹമ്മദ് നന്ദി രേഖപ്പെടുത്തി



