മദീന – പുണ്യറമദാനില്‍ പ്രവാചക നഗരിയിലെത്തുന്ന തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ഏറെ അനുഗ്രഹവും ആശ്വാസവുമായി മദീനയില്‍ ഇരുപത്തിനാലു മണിക്കൂറും ബസ് സര്‍വീസുകള്‍ ആരംഭിച്ചതായി മദീന ബസ് പ്രൊജക്ട് അറിയിച്ചു. പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട്-മസ്ജിദുന്നബവി (റൂട്ട് -400), ഹറമൈന്‍ എക്സ്പ്രസ് ട്രെയിന്‍ സ്റ്റേഷന്-മസ്ജിദുന്നബവി (റൂട്ട് -300) എന്നീ രണ്ടു റൂട്ടുകളിലാണ് ഇരുപത്തിനാലു മണിക്കൂറും ബസ് സര്‍വീസുകളുള്ളത്. എയര്‍പോര്‍ട്ടില്‍ നിന്ന് പ്രവാചക പള്ളിയിലേക്കും തിരിച്ചും ഓരോ 25 മിനിറ്റിലും റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മസ്ജിദുബന്നബവിയിലേക്കും തിരിച്ചും ഓരോ 20 മിനിറ്റിലും ബസ് സര്‍വീസുകളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group