അബഹ :സീസണുകളിലും അല്ലാതെയും മിഡിൽ ഈസ്റ്റിലെ പ്രവാസികളെ തിരഞ്ഞുപിടിച്ച് ചൂഷണം ചെയ്യുന്ന വിമാന കമ്പനികളുടെ ആകാശക്കൊള്ള അവസാനിപ്പിക്കണമെന്ന് ഐസിഎഫ് അബഹ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സദസ്സ് അഭിപ്രായപ്പെട്ടു.
മിഡിൽ ഈസ്റ്റിൽ നിരുത്തരവാദപരമായി സർവീസുകൾ നിർത്തലാക്കുകയും സമയമാറ്റം പതിവാക്കുന്നതും ഒരിക്കലും അംഗീകരിക്കാൻ ആവില്ലെന്നും അമേരിക്ക കാനഡ തുടങ്ങിയൂറോപ്പ്യൻ നാടുകളിലെ ദൂരപരിതിക്കനുസരിച്ച്ടിക്കറ്റ് ഫെയറിലെ വ്യത്യാസങ്ങളും മിഡിൽ ഈസ്റ്റിലെ യാത്രക്കാരോടുള്ള വിവേചനങ്ങളും ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
ജനകീയ സദസ്സ് സൈനുദ്ദീൻ അമാനിയുടെ അധ്യക്ഷതയിൽ ഐസിഎഫ് പ്രവിൻസ് സെക്രട്ടറിഅബ്ദുസ്സലാം കുറ്റിയാടി ഉദ്ഘാടനം ചെയ്തു. പ്രസിൻസ്സംഘടനാസിക്രട്ടറി മൊയ്തീൻ മാവൂര് ആ മുഖപ്രഭാഷണം നടത്തി.
കെഎംസിസി കമീസ് മുശൈത്ത് സെൻട്രൽ ചെയർമാൻ ഉസ്മാൻ കിളിയ മണ്ണിൽ,ഒ ഐ സി സി ദക്ഷിണ മേഖല ജനറൽ സെക്രട്ടറി പ്രകാശൻ നാദാപുരം, മീഡിയവൺ പ്രതിനിധിമുജീബ് ചടയമംഗലം,മുഹമ്മദ് ബഷീർ റോയൽ ട്രാവൽസ്,മനാഫ് കാവിലാടത്ത് വേൾഡ് കോർണർ ട്രാവൽസ് ,തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സിദ്ദീഖ് മൗലവി കുറ്റിപ്പുറം പ്രാർഥന നടത്തി.മുഹമ്മദ് കുഞ്ഞിപ്പ ചുള്ളിയോട്സ്വാഗതവും കബീർ പാലപ്പറ്റ നന്ദിയും പറഞ്ഞു.