റിയാദ്: മോഷ്ടിച്ച് കൈക്കലാക്കിയ വാഹനത്തില്‍ കറങ്ങി വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ നാലംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. സൗദി യുവാക്കളാണ് അറസ്റ്റിലായത്. വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് പണം കവരുകയാണ് സംഘം ചെയ്തിരുന്നത്. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group