റിയാദ്- പൊന്മള പഞ്ചായത്ത് കെഎംസിസി പ്രവര്‍ത്തക സംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. മലസ് അല്‍ മാസ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ കുടുംബിനികളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. റിയാദ് മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ് മൊയ്ദീന്‍ കുട്ടി പൊന്മള പരിപാടി ഉദ്ഘാടനം ചെയ്തു. കോട്ടക്കല്‍ മണ്ഡലം കെഎംസിസി പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു.
ശുഐബ് മന്നാനി വളാഞ്ചേരി റമദാന്‍ സന്ദേശം നല്‍കി. അനുഗ്രഹീതമായ റമദാനിന്റെ രാത്രിയില്‍ പ്രാര്‍ത്ഥിച്ചും ഖുര്‍ആന്‍ പാരായണം നടത്തിയും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും പരമാവധി പുണ്യങ്ങള്‍ നേടിയെടുക്കാന്‍ പരിശ്രമിക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിന് വേണ്ടി കെഎംസിസി നടത്തുന്ന സി.എച്ച് സെന്റര്‍ ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മൊയ്ദീന്‍ കുട്ടി പൂവ്വാട് സ്വാഗതവും അബ്ദുല്‍ ഗഫൂര്‍ ആക്കപ്പറമ്പ് നന്ദിയും പറഞ്ഞു. പരിപാടിയില്‍ പുതിയ പഞ്ചായത്ത് കെഎംസിസി കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികള്‍:
മൊയ്ദീന്‍ കുട്ടി പൂവ്വാട് (പ്രസിഡന്റ്), ദിലൈബ് ചാപ്പനങ്ങാടി ( ജനറല്‍ സെക്രട്ടറി), അബ്ദുല്‍ ഗഫൂര്‍ ആക്കപ്പറമ്പ് (ട്രഷറര്‍)
വൈസ് പ്രസിഡന്റുമാര്‍: യൂസുഫ് പള്ളിക്കര, ഇസ്മായില്‍ കാമ്പ്രത്ത്, ജാഫര്‍ ആനി, മജീദ് ബാവ. ജോ. സെക്രട്ടറിമാര്‍: ഹുസൈന്‍ പാല, ഫാറൂഖ് പൊന്മള, കെ. സി നസീര്‍.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group