റിയാദ്– പ്രവാസഭൂമിയില്‍ സ്‌നേഹത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും ഉജ്ജ്വല മാതൃക തീര്‍ത്ത് റിയാദ് ഒഐസിസി സംഘടിപ്പിച്ച ജനകീയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. വ്രതശുദ്ധിയില്‍ ആത്മസംസ്‌കരണത്തിന്റെ സന്ദേശവുമായി എക്‌സിറ്റ് 26ലെ മാര്‍ക്ക് ആന്‍ഡ് സേവ് ഫ്‌ലമിംഗോ പാര്‍ക്ക് മാളില്‍ നടന്ന ചടങ്ങില്‍ റിയാദിലെ വിവിധ സാമൂഹികസാംസ്‌കാരികരാഷ്ട്രീയ രംഗത്തെ പ്രമുഖരും സാധാരണക്കാരായ പ്രവാസികളുമടക്കം ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. സാംസ്‌കാരിക സംഗമം റിയാദ് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫയര്‍ കൗണ്‍സിലര്‍ വൈ. സാബിര്‍ ഉദ്ഘാടനം ചെയ്തു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ ബാഹസ്സന്‍ ആമുഖ പ്രസംഗം നടത്തി.
അബ്ദുല്ലത്തീഫ് ഓമശ്ശേരി റമദാന്‍ സന്ദേശം നല്‍കി. ചടങ്ങില്‍ വിവിധ സംഘടനാ പ്രതിനിധികളായ സുരേഷ് കണ്ണപുരം (കേളി), സുരേന്ദ്രന്‍ കൂട്ടായി (എന്‍.ആര്‍.കെ), കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംലിക്ക് കുരിക്കള്‍, ഹാഷിം അബ്ബാസ്, നിബു വര്‍ഗീസ് എന്നിവരും ഭാരവാഹികളായ ഷാജി സോന, അബ്ദുല്ല വല്ലാഞ്ചിറ തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നു. ഒഐസിസി ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, മുഹമ്മദലി മണ്ണാര്‍ക്കാട്, സജീര്‍ പൂന്തുറ, നൗഫല്‍ പാലക്കാടന്‍, മജീദ് ചിങ്ങോലി, യഹിയ കൊടുങ്ങല്ലൂര്‍, നിഷാദ് ആലംകോട്, ഷംനാദ് കരുനാഗപള്ളി, ജോണ്‍സണ്‍ മാര്‍ക്കോസ്, സൈഫുന്നീസ സിദ്ധീഖ് തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായി. വിവിധ കണ്‍വീനറുമാരായ രഘുനാഥ് പറശ്ശിനിക്കടവ് സ്വാഗതവും സക്കീര്‍ ദാനത്ത് നന്ദിയും പറഞ്ഞു.
ഇഫ്താര്‍ സംഗമത്തിന്റെ വിജയത്തിനായി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അമീര്‍ പട്ടണത്ത്, ബാലു കുട്ടന്‍, ഷുക്കൂര്‍ ആലുവ, സുരേഷ് ശങ്കര്‍, റഫീഖ് വെമ്പായം, അശ്‌റഫ് കീഴ്പുള്ളിക്കര, ഹക്കീം പട്ടാമ്പി, സൈഫ് കായങ്കുളം, നാദിര്‍ഷാ റഹിമാന്‍, അശ്‌റഫ് മേച്ചേരി, ബഷീര്‍ കോട്ടക്കല്‍, ജയന്‍ കൊടുങ്ങല്ലൂര്‍, നാസര്‍ ലെയ്‌സ്, ഹാഷിം പാപ്പിനശ്ശേരി, നാസര്‍ മാവൂര്‍, മുസ്തഫ വി.എം എന്നിവരും, ജില്ലാ പ്രസിഡന്റുമാരായ സിദ്ദീഖ് കല്ലുപറമ്പന്‍, വിന്‍സന്റ്, അലി ആലുവ, ഷാജി മടത്തില്‍, ബഷീര്‍ സാപ്റ്റ്‌ക്കോ, നാസര്‍ വലപ്പാട്, ഷിഹാബ് കരിമ്പാറ, ഷിജോ വയനാട്, കമറുദ്ധീന്‍ താമരക്കുളം, നസീര്‍ ഹനീഫ, ഒമര്‍ ഷരീഫ്, ബാബു കുട്ടി, സന്തോഷ് ബാബു, വനിത വേദി ഭാരവാഹികളായ മൃദുല വിനീഷ്, സ്മിത മുഹിയിദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



