റിയാദ്- റിയാദിൽ കൊലപാതകം നടത്തിയ ശേഷം വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് മുങ്ങിയ പ്രതിയെ 26 വർഷങ്ങൾക്ക് ശേഷം പിടികൂടി സിബിഐ. ഉത്തർപ്രദേശ് ബിജ്നോർ സ്വദേശിയായ മുഹമ്മദ് ദിൽഷാദാണ് കഴിഞ്ഞ 11ന് ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് പിടിയിലായത്.
റിയാദിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന ദിൽഷാദ് 1999ൽ ഒരാളെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം വ്യാജ പാസ്പോർട്ടും, ഐഡന്റിറ്റിയും സംഘടിപ്പിച്ച ഇയാൾ ഇന്ത്യയിലേക്ക് കടന്നു. പിന്നീട് ഖത്തർ, കുവൈറ്റ്, സൗദി എന്ന രാജ്യങ്ങളിലേക്ക് വീണ്ടും യാത്രകൾ നടത്തിയിരുന്നു.
രണ്ടു വർഷം മുമ്പായിരുന്നു സൗദിയുടെ അഭ്യർത്ഥന പ്രകാരം സിബിഐ ഇയാൾക്ക് എതിരെ കേസ് എടുത്തത്.
അന്വേഷണം തുടക്കം കാലത്തു ഏറെ ബുദ്ധിമുട്ടിയ സിബിഐക്ക് പിന്നീട് സാങ്കേതിക പരിശോധനകളിലൂടെ വ്യാജ പാസ്പോർട്ട് കണ്ടെത്താൻ സാധിച്ചു. തുടർന്ന് എല്ലാം എയർപോർട്ടുകളിലേക്കും ലുക്ക് ഔട്ട് നോട്ടീസ് അയക്കുകയും ഇതൊന്നും അറിയാതെ ഡൽഹി എയർപോർട്ടിൽ എത്തിയ ഇദ്ദേഹത്തെ സിബിഐ പിടി കൂടുകയായിരുന്നു.ഇയാൾക്ക് എതിരെയുള്ള കേസുകളിലെ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്