റിയാദ് – റിയാദില്‍ മെട്രോ, ബസ് യാത്രക്കാര്‍ക്കായി കുറഞ്ഞ നിരക്കില്‍ പരിധിയില്ലാത്ത യാത്ര അനുവദിക്കുന്ന സീസണ്‍ ടിക്കറ്റുകള്‍ ജനുവരി ഒന്നു മുതല്‍ പുറത്തിറക്കുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള സെമസ്റ്റര്‍ ടിക്കറ്റും എല്ലാ യാത്രക്കാര്‍ക്കുമുള്ള വാര്‍ഷിക ടിക്കറ്റും അടക്കമുള്ള പുതിയ ടിക്കറ്റ് ഉല്‍പന്നങ്ങളാണ് പുറത്തിറക്കുന്നത്.
ഈ ഓപ്ഷനുകള്‍ നിശ്ചിത ചെലവില്‍ പരിധിയില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുന്നു. ഇത് പൊതുഗതാഗത ഉപയോക്താക്കള്‍ക്ക് സമയവും പണവും ലാഭിക്കാനുള്ള മികച്ച മാര്‍ഗം നല്‍കുന്നു. യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി പൊതുഗതാഗത സംവിധാനം വികസിപ്പിക്കാനും റിയാദില്‍ ഗതാഗത കാര്യക്ഷമത വര്‍ധിപ്പിക്കാനുമുള്ള റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്.



