റിയാദ്- അയ്യായിരത്തോളം ആളുകളെ പങ്കെടുപ്പിച്ച് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഒരുക്കിയ ഇഫ്താര്‍ സംഗമം റിയാദില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത ഇഫ്താര്‍ വിരുന്നായി മാറി. ശിഫയിലെ അല്‍ അമൈരി ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. മാനവിക മൂല്യങ്ങള്‍ കൈമാറ്റം ചെയ്യുവാനും ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം പകര്‍ന്ന് നല്‍കുവാനും എല്ലാവരും ശ്രമിക്കണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമഭാവനയുടെ ഉദാത്ത മാതൃകയാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. വ്രതനാളുകളില്‍ വിശ്വാസി സമൂഹം ആര്‍ജിച്ചെടുക്കുന്ന ആത്മീയ ചൈതന്യം ജീവിതാന്ത്യം വരെ മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിക്കണം. കെഎംസിസി എല്ലാ കാലത്തും വിസ്മയങ്ങള്‍ തീര്‍ത്ത സംഘടനയാണ്. കോവിഡ് കാലത്ത് മാത്രം നടത്തിയ സേവനങ്ങള്‍ നോക്കിയാല്‍ തന്നെ സംഘടനയുടെ സാമൂഹിക പ്രതിബദ്ധത ബോധ്യമാവും.
ഇന്ത്യ ഒരു തെരെഞ്ഞെടുപ്പിനെ നേരിടുകയാണ്. രാജ്യത്തെ സംരക്ഷിക്കുവാനുള്ള ഏറ്റവും കരണീയ മാര്‍ഗം ജനാധിപത്യം ഉപയോഗപ്പെടുത്തുക എന്നതാണ്. സാധ്യമാവുന്ന എല്ലാവരും നാട്ടിലെത്തി തെരെഞ്ഞെടുപ്പില്‍ പങ്കാളിത്തം വഹിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഇഫ്താറിന്റെ ഭാഗമായി. മുന്നോറോളം വളണ്ടിയര്‍മാരാണ് അതിഥികളായി എത്തിയവര്‍ക്ക് നോമ്പ് തുറക്കുവാനുള്ള സൗകര്യം ഒരുക്കിയത്. പതിനായിരം പലഹാരങ്ങള്‍ തയ്യാറാക്കിയ കെഎംസിസി വനിതാവിംഗിന്റെ പങ്ക് ഇഫ്താറിന്റെ മാറ്റ് കൂട്ടി.
സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, വി കെ മുഹമ്മദ്, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, പട്ടിക്കാട് ജാമിഅഃ നൂരിയ അറബിക് കോളേജ് പ്രൊഫസര്‍ ളിയാഉദ്ദീന്‍ ഫൈസി, അബൂബക്കര്‍ ബ്‌ളാത്തൂര്‍, മുബാറക് സ്വലാഹി, അഡ്വ. ജലീല്‍, ബഷീര്‍ ചേലമ്പ്ര, അലി എ ജി സി, ഷാഫി ദാരിമി പുല്ലാര, എം ഇ എസ് പ്രതിനിധി സൈനുല്‍ ആബിദ്, കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, സൈതലവി ഫൈസി പനങ്ങാങ്ങര, അബൂബക്കര്‍ ഫൈസി വെള്ളില, അസീസ് ചുങ്കത്തറ, എന്നിവര്‍ പ്രസംഗിച്ചു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതം പറഞ്ഞു. ഓര്‍ഗ. സെക്രട്ടറി സത്താര്‍ താമരത്ത് ആമുഖ പ്രഭാഷണവും ട്രഷറര്‍ അഷ്‌റഫ് വെള്ളേപ്പാടം നന്ദിയും പറഞ്ഞു.
സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്മാന്‍ ഫാറൂഖ്, മജീദ് പയ്യന്നൂര്‍, നാസര്‍ മാങ്കാവ്, ജലീല്‍ തിരൂര്‍, റഫീഖ് മഞ്ചേരി, അഡ്വ അനീര്‍ ബാബു, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, നജീബ് നല്ലാംങ്കണ്ടി, പി സി അലി വയനാട്, ഷംസു പെരുമ്പട്ട, ഷമീര്‍ പറമ്പത്ത്, സിറാജ് മേടപ്പില്‍, പി സി മജീദ്, കബീര്‍ വൈലത്തൂര്‍, കെഎംസിസി വനിതാവിംഗ് പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി ജസീല മൂസ, ട്രഷറര്‍ ഹസ്ബിന നാസര്‍, കെഎംസിസി ജില്ല കമ്മിറ്റി ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്, സഫീര്‍ തിരൂര്‍, ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ, ജാഫര്‍ കുന്ദമംഗലം, റാഷിദ് ദയ, ഷൗക്കത്ത് പന്നിയങ്കര, ഹനീഫ മൂര്‍ക്കനാട്, മുസ്തഫ പൊന്നംകോട്, അന്‍വര്‍ വാരം, ഷാഫി സ്വഞ്ചറി, അഷ്‌റഫ് മേപ്പീരി, ഷറഫു വയനാട്, അന്‍ഷാദ് തൃശൂര്‍, എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.