Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 14
    Breaking:
    • വിങ്ങുന്ന ഹൃദയത്തോടെ സ്വന്തം നാടിന് വേണ്ടി ഫലസ്തീനി സുന്ദരി നദീൻ അയ്യൂബ് മിസ് യൂണിവേഴ്സിൽ
    • ദുബൈ പോലീസിന് വീണ്ടും ‘ആഡംബര’ പട്രോൾ: വേഗ രാജാവ് ഔഡി RS7 ഇനി കുതിച്ചുപായും
    • ഖോർഫക്കാൻ മലമുകളിൽ സാഹസികമായി സ്വാതന്ത്ര്യദിനാഘോഷം നടത്തി എ4 അഡ്വഞ്ചർ കൂട്ടായ്മ
    • ആലപ്പുഴയില്‍ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു
    • ഖത്തറിൽ രണ്ടു സ്വകാര്യ ആശുപത്രികൾ അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    50 എയര്‍ബസ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി റിയാദ് എയര്‍, 77 വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവെച്ച് ഏവിലീസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/06/2025 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – പ്രവര്‍ത്തന ശേഷി വികസിപ്പിക്കാനും ആഗോള സാന്നിധ്യം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായി, സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍ എയര്‍ബസ് എ-350-1000 ഇനത്തില്‍ പെട്ട 50 വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവെച്ചു. ദീര്‍ഘദൂരവും ഉയര്‍ന്ന കാര്യക്ഷമതയുമുള്ള പുതിയ വിമാനങ്ങള്‍, 2030 ഓടെ ലോകമെമ്പാടുമുള്ള 100 ലേറെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുക എന്ന റിയാദ് എയറിന്റെ ദര്‍ശനത്തിന് അനുസൃതമായി ദീര്‍ഘദൂര ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ കമ്പനിയെ പ്രാപ്തമാക്കും.


    132 വിമാനങ്ങള്‍ക്ക് റിയാദ് എയര്‍ നേരത്തെ ഓര്‍ഡറുകള്‍ നല്‍കിയിരുന്നു. പുതിയ കരാറോടെ ഓര്‍ഡര്‍ ചെയ്ത വിമാനങ്ങളുടെ ആകെ എണ്ണം 182 ആയി ഉയര്‍ന്നു. സൗദിയിലെ വ്യോമഗതാഗത മേഖലയിലെ പ്രതീക്ഷിക്കുന്ന വളര്‍ച്ചക്കൊപ്പം സഞ്ചരിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതക്ക് പുതിയ കരാര്‍ അടിവരയിടുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ ദുബായില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ വെച്ച് വിമാന യാത്രാ അനുഭവത്തില്‍ നവീകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് തന്ത്രപരമായ പങ്കാളികളുമായി 11 ധാരണാപത്രങ്ങളില്‍ റിയാദ് എയര്‍ ഒപ്പുവച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    റിയാദ് എയര്‍ ബ്രാന്‍ഡിന്റെ സാന്നിധ്യം ശക്തിപ്പെടുത്താനും വൈവിധ്യമാര്‍ന്ന സേവനങ്ങളും ഉല്‍പന്നങ്ങളും ഗണ്യമായി പ്രോത്സാഹിപ്പിക്കാനും ആഗോള വിപണികളില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനും ആഗോളതലത്തില്‍ സൗദി ആതിഥ്യമര്യാദയുടെ സ്ഥാനം ശക്തമാക്കാനും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ ചുവടുവെപ്പ് എന്നോണമാണ് 125 ലേറെ രാജ്യങ്ങളിലെ ഒരു കൂട്ടം വില്‍പന, വിതരണ സേവന ദാതാക്കളുമായി റിയാദ് എയര്‍ ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചത്.


    ആഗോള എയര്‍ലൈന്‍ കമ്പനിയായി മാറാനുള്ള റിയാദ് എയറിന്റെ നിശ്ചയദാര്‍ഢ്യത്തെ പുതിയ കരാറുകള്‍ പ്രതിഫലിപ്പിക്കുന്നതായി റിയാദ് എയര്‍ മാര്‍ക്കറ്റിംഗ് ആന്റ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് ഉസാമ അല്‍നുവൈസിര്‍ പറഞ്ഞു. യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് അസാധാരണമായ യാത്രാനുഭവങ്ങള്‍ ഉറപ്പാക്കുന്ന നിലക്ക് സുസ്ഥിരവും പരസ്പര പ്രയോജനകരവുമായ ബന്ധങ്ങള്‍ സ്ഥാപിക്കാനാണ് ധാരണാപത്രങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉസാമ അല്‍നുവൈസിര്‍ പറഞ്ഞു.


    അതേസമയം, പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ളതും സൗദി അറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതുമായ ഏവിലീസ് കമ്പനി, പാരീസ് എയര്‍ ഷോയില്‍ വെച്ച് എയര്‍ബസില്‍ നിന്ന് 77 വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവെച്ചതായി അറിയിച്ചു. എ-320 നിയോ ഫാമിലി ഇനത്തില്‍ പെട്ട 55 വിമാനങ്ങളും എ-350 എഫ് ഇനത്തില്‍ പെട്ട 22 ചരക്കുവിമാനങ്ങളും വാങ്ങാനാണ് കമ്പനി എയര്‍ബസുമായി കരാര്‍ ഒപ്പുവെച്ചത്. ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി സ്വാലിഹ് അല്‍ജാസിര്‍, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ്, പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ നിരവധി മുതിര്‍ന്ന സൗദി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത്.


    പാസഞ്ചര്‍, കാര്‍ഗോ മേഖലകള്‍ക്ക് ആധുനികവും ഇന്ധനക്ഷമതയുള്ളതുമായ വിമാന ലീസിംഗ് പരിഹാരങ്ങള്‍ നല്‍കിക്കൊണ്ട് ആഗോളതലത്തില്‍ സ്ഥാനം ഉറപ്പിക്കാനുള്ള ഏവിലീസിന്റെ ശ്രമങ്ങളെ പുതിയ നിക്ഷേപം പ്രതിഫലിപ്പിക്കുന്നു. സൗദി വിഷന്‍ 2030 ന്റെയും ദേശീയ വ്യോമയാന തന്ത്രത്തിന്റെയും ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, രാജ്യത്തെ സിവില്‍ ഏവിയേഷന്‍ സംവിധാനത്തിന്റെ വികസനത്തിനും പുതിയ നിക്ഷേപം സഹായിക്കുന്നു.


    ആഗോളതലത്തില്‍ മികച്ച 10 വിമാന ലീസിംഗ് കമ്പനികളില്‍ ഒന്നാകാനും വ്യോമയാന മേഖലയിലെ ദേശീയ സ്തംഭമാകാനുമുള്ള ദീര്‍ഘകാല അഭിലാഷം സ്ഥിരീകരിക്കുന്ന രണ്ട് പ്രധാന കരാറുകളില്‍ രണ്ട് മാസത്തിനിടെ കമ്പനി ഒപ്പുവച്ചതായി ഏവിലീസ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫഹദ് അല്‍സൈഫ് പറഞ്ഞു. ബോയിംഗ് 737 മാക്‌സ് ഇനത്തില്‍ പെട്ട 30 വിമാനങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞ മെയ് മാസത്തില്‍ ഏവിലീസ് മറ്റൊരു കരാര്‍ പ്രഖ്യാപിച്ചിരുന്നു. 2025 മാര്‍ച്ച് 31 ലെ കണക്കുകള്‍ പ്രകാരം ലോകമെമ്പാടുമുള്ള 48 വിമാന കമ്പനികള്‍ക്ക് 200 വിമാനങ്ങള്‍ ഏവിലീസ് വാടകക്ക് നല്‍കിയിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Airbus RiyadhAir
    Latest News
    വിങ്ങുന്ന ഹൃദയത്തോടെ സ്വന്തം നാടിന് വേണ്ടി ഫലസ്തീനി സുന്ദരി നദീൻ അയ്യൂബ് മിസ് യൂണിവേഴ്സിൽ
    14/08/2025
    ദുബൈ പോലീസിന് വീണ്ടും ‘ആഡംബര’ പട്രോൾ: വേഗ രാജാവ് ഔഡി RS7 ഇനി കുതിച്ചുപായും
    14/08/2025
    ഖോർഫക്കാൻ മലമുകളിൽ സാഹസികമായി സ്വാതന്ത്ര്യദിനാഘോഷം നടത്തി എ4 അഡ്വഞ്ചർ കൂട്ടായ്മ
    14/08/2025
    ആലപ്പുഴയില്‍ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു
    14/08/2025
    ഖത്തറിൽ രണ്ടു സ്വകാര്യ ആശുപത്രികൾ അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം
    14/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version