റിയാദ് – വ്യാജ ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമുകള്‍ സ്ഥാപിച്ച് തട്ടിപ്പുകള്‍ നടത്തിയ മൂന്നംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്തു നിന്ന് കൈകാര്യം ചെയ്യുന്ന പ്ലാറ്റ്‌ഫോമിലൂടെ, യഥാര്‍ഥ വിലയിലും വളരെ കുറഞ്ഞ വിലക്ക് കാറുകള്‍ വില്‍ക്കുമെന്നും തൊഴില്‍ വിസകള്‍ ലഭ്യമാണെന്നും പറഞ്ഞാണ് സിറിയക്കാരായ സംഘം തട്ടിപ്പുകള്‍ നടത്തിയത്.
തട്ടിപ്പുകളിലൂടെ കിട്ടുന്ന പണം നിയമ വിരുദ്ധ മാര്‍ഗങ്ങളിലൂടെ വിദേശത്തേക്ക് മാറ്റുകയാണ് സംഘം ചെയ്തിരുന്നത്. അന്വേഷണവും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു. തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചിരുന്ന കംപ്യൂട്ടറുകളും നിരവധി മൊബൈല്‍ ഫോണുകളും പ്രതികളുടെ പക്കല്‍ കണ്ടെത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group