ജിദ്ദ – പരിഷ്‌കരിച്ച സൗദി നിക്ഷേപ നിയമം തുല്യ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും നടപടിക്രമങ്ങള്‍ ലളിതമാക്കുകയും നിക്ഷേപകരെ സംരക്ഷിക്കുകയും ചെയ്യുന്നതായി സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വ്യക്തമാക്കി. ലക്ഷ്യമിടുന്ന പൊതുനിക്ഷേപങ്ങള്‍ ഉയര്‍ന്ന സാധ്യതയുള്ള മേഖലകളുടെ അഭിവൃദ്ധി വര്‍ധിപ്പിക്കുകയും സ്വകാര്യ മൂലധനം സമാഹരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതായി റസിലിയന്‍സ് അലയന്‍സ് നേതാക്കളുടെ വെര്‍ച്വല്‍ റൗണ്ട് ടേബിള്‍ മീറ്റിംഗില്‍ പങ്കെടുത്ത് ധനമന്ത്രി പറഞ്ഞു.
വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടത് ഏറെ പ്രാധനമാണ്. ഇത് ജി.ഡി.പി (മൊത്തം ആഭ്യന്തരോല്‍പാദനം) വളര്‍ച്ചയെ നയിക്കുകയും ആകര്‍ഷകമായ നിക്ഷേപ അന്തരീക്ഷം നല്‍കുകയും ചെയ്യുന്നു. പൊതുനിക്ഷേപങ്ങളിലൂടെയും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും മികച്ച മേഖലകള്‍ വികസിപ്പിക്കേണ്ടതും പ്രധാനമാണ്.
ഡിജിറ്റല്‍ ഗവണ്‍മെന്റ് സേവനങ്ങളിലെ നിക്ഷേപം വികസനത്തില്‍ മാത്രം ഒതുങ്ങുന്നില്ല. മറിച്ച്, സ്വകാര്യ മേഖലയെ അഭിവൃദ്ധിപ്പെടുത്താന്‍ പ്രാപ്തമാക്കുന്ന സുതാര്യതയും കാര്യക്ഷമതയും പിന്തുണക്കുന്ന അന്തരീക്ഷം സൃഷ്ടിക്കണം. സൗദി അറേബ്യയുടെ വികസന പ്രയാണം, സാമ്പത്തിക പരിവര്‍ത്തനം പങ്കാളിത്തത്തിലൂടെയാണ് അഭിവൃദ്ധി പ്രാപിക്കുന്നതെന്ന് സ്ഥിരീകരിക്കുന്നതായും ധനമന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം, പകര്‍ച്ചവ്യാധികള്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയ പ്രതിസന്ധികള്‍ നേരിടാനും അവയുമായി പൊരുത്തപ്പെടുത്താനുമുള്ള ആഗോള സമ്പദ്വ്യവസ്ഥയുടെ കഴിവ് വര്‍ധിപ്പിക്കാനായി ഗവണ്‍മെന്റുകള്‍, ബിസിനസുകള്‍, അന്താരാഷ്ട്ര സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള നേതാക്കളെ ഒരുമിച്ച് കൊണ്ടുവരാന്‍ വേള്‍ഡ് ഇക്കണോമിക് ഫോറം 2022 ല്‍ ആരംഭിച്ച സംരംഭമാണ് റെസിലിയന്‍സ് അലയന്‍സ്