മക്ക- ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുസ്ലിം ലീഗ് നേതാവ് എം.എ റസാഖ് മാസ്റ്ററുടെ ആരോഗ്യനില ഭദ്രം. മക്ക അസീസിയയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലാണ് റസാഖ് മാസ്റ്ററെ പ്രവേശിപ്പിച്ചത്.
തീവ്രപരിചരണ വിഭാഗത്തിൽ അദ്ദേഹത്തെ വാർഡിലേക്ക് മാറ്റി. ഒരാഴ്ച ആശുപത്രിയിൽ തുടരുമെന്ന് ബന്ധപ്പെട്ടവർ ദ മലയാളം ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് റസാഖ് മാസ്റ്ററെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹജ് തീർത്ഥാടനത്തിനായി കഴിഞ്ഞ ദിവസമാണ് റസാഖ് മാസ്റ്റർ മക്കയിൽ എത്തിയത്. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റാണ് റസാഖ് മാസ്റ്റർ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group