ജുബൈൽ- ഇന്ത്യാ മുന്നണി അധികാരത്തില്‍ വരാനുള്ള സാധ്യതകള്‍ ഏറെ തെളിഞ്ഞതായും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഇതിന് അനുകൂലമാണെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയംഗം രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ലോകസഭാ തിരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടം കഴിഞ്ഞതോടെ അത് ഏറെക്കുറെ ഉറപ്പിച്ചതായും കേരളത്തില്‍ ഇരുപത് സീറ്റും യു ഡി എഫ് നേടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹ്രസ്വ സന്ദർശനാർത്ഥം ദമാമിലെത്തിയ അദ്ദേഹം ജുബൈലില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കൃത്രിമമായ ആത്മവിശ്വാസം ജനങ്ങളിൽ വരുത്താനുള്ള തന്ത്രമാണ് സംഘപരിവാർ ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നതെന്നും ബി.ജെ.പിയുടെ വർഗ്ഗീയതക്കെതിരെ ജനരോഷം ശക്തമാണെന്നും മോദിയുടെ കിരാത ഭരണത്തിനെതിരെയുള്ള വിധിയെഴുത്താണ് ഈ തെരെഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. ഫലം പുറത്തു വരുമ്പോൾ ഇന്ത്യ മുന്നണി അധികാരത്തിലെത്തുമെന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിച്ചു കൊണ്ട് രമേശ് ചെന്നിത്തല അവകാശപ്പെട്ടു. രാജ്യത്ത് രാഷ്ട്രീയ കാലാവസ്ഥ യുടെ മാറ്റമാണ് കണ്ടുകൊണ്ടിരിക്കുന്നത്. വര്‍ഗീയതക്കൊപ്പം വെറുപ്പിന്റെ രാഷ്ട്രീയം മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്നത്.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് വര്‍ഗീയത് വളർത്തുന്ന ഭരണം മടുത്തു കഴിഞ്ഞതായും മതേതരത്വവും സമാധാനവും നിലനിൽക്കാൻ ഇന്ത്യാ മുന്നണിയെയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്രയിലും ന്യായ് യാത്രയിലും പതിനായിരം കിലോ മീറ്റര്‍ സഞ്ചരിച്ച് ജനങ്ങളുമായി നേരിട്ട് സംവദിക്കുകയും വിവിധങ്ങളായ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തി കൊണ്ടുവന്നതിന്റെയും ഫലമായിട്ടാണ് ഈ തിരഞ്ഞെടുപ്പില്‍ ഒരു രാഷ്ടീയ മാറ്റം സംജാതമായതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിലെ ജനങ്ങള്‍ക്കിടയില്‍വര്‍ഗീയതയും വിഭാഗീയതയും സ്യഷ്ടിക്കുന്ന ബി.ജെ.പിയുടേയും ആര്‍എസ് എസ്ന്‍റേയും ശ്രമങ്ങള്‍ക്കെതിരെ രാജ്യത്തെ ജനങ്ങള്‍ഉണര്‍ന്ന് കഴിഞ്ഞിരിക്കുന്നുവെന്ന് ഈ തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നുണ്ട്. ക്യത്യമമായ കണക്കുകള്‍അവതരിപ്പിച്ചാണ്‌എന്‍ഡി എ മുനണി ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത്. ഇന്ത്യയെ പോലെ ഒരു രാജ്യത്ത് ഇ വിഎം മെഷിനുകള്‍മാറ്റേണ്ട സാഹചര്യമാണുള്ളത്, ബാലറ്റ് പേപ്പര്‍വോട്ടടുപ്പിലേക്ക് തിരിച്ച് പോകേണ്ടതിന്‍റെ പ്രാധാന്യമാണ് ഒരോ സംഭവങ്ങളും വ്യക്തമാക്കുന്നത്.
കേരളത്തില്‍ യു ഡി എഫിന് മികച്ച വിജയമാണുണ്ടാകുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിലൂടെ പ്രതിഫലിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ യു ഡി എഫിനെ പരാജയപ്പെടുത്തുന്നതിന് ബി ജെ പി- എല്‍ഡി എഫ് ബന്ധമുണ്ടായിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ച് യു ഡി എഫ് 20 സിറ്റുകളും കരസ്ഥമാക്കും. ഷാഫി പറമ്പിലിനെതിരെ വര്‍ഗീയതയുടെ ചാപ്പ കുത്തുന്നത് വിജയിക്കുവാന്‍ പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഒ.ഐ.സി.സി ഗ്ലോബല്‍കമ്മറ്റിയംഗം അഹ്മദ് പുളിക്കല്‍, നാഷണല്‍കമ്മറ്റി പ്രസിഡന്‍റ് ബിജു കല്ലുമല, യു ഐ സി – സി ഇ ഒ ബദറുദ്ദീന്‍അബ്ദുല്‍മജീദ്, ഓ ഐ സി.സി ജുബൈല്‍ ഏരിയ പ്രസിഡന്‍റ് നജീബ് നസീര്‍, ജനറല്‍ സെക്രട്ടറി വില്‍സണ്‍ പാനായികുളം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.