ജുഡീഷ്യറിയുടെ അധികാരമുള്ള പ്രവാസി കമ്മീഷനെ നോക്കുകുത്തിയാക്കി.
ദമാം. ലോക കേരള സഭ എന്ന മാമാങ്കം കൊണ്ട് പ്രവാസി സമൂഹത്തിനു എന്ത് നേട്ടമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല എം എല്‍ എ ചോദിച്ചു. മൂന്നു തവണ ലോക കേരള സഭ ചേര്‍ന്ന് കോടികള്‍ ചിലവഴിച്ചതല്ലാതെ ഗള്‍ഫിലും മറ്റും അതിവസിക്കുന്ന സാധാരണ പ്രവാസികള്‍ക്കുണ്ടായ ഒരു നെട്ടമെങ്കിലും ചൂണ്ടി കാണിക്കാന്‍ കഴിയുമോ എന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദമാമിലെത്തിയ അദ്ദേഹം ദ മലയാളം ന്യൂസിനു അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. ലോകത്ത് ഒരു മഹാമാരി പിടിപെട്ടപ്പോള്‍ വെറും ഒരു നോക്കുകുത്തിയായിരുന്ന ലോക കേരള സഭ അതിന്‍റെ നേതൃത്വത്തില്‍ ഒരു വിമാനമെങ്കിലും ചാര്‍ട്ട് ചെയ്തു ഒരു പ്രവാസിയെയെങ്കിലും നാട്ടിലെതിക്കാനായോ എന്നും വര്‍ഷങ്ങളായി പ്രവാസികള്‍ നിരന്തരം ആവശ്യപ്പെടുന്ന പ്രവാസികളുടെ യാത്ര പ്രശ്നം പരിഹരിക്കാന്‍ വിമാന സര്‍വീസുകളുടെ ക്രമീകരണം പോലും നടത്താന്‍ കഴിയാതെ മുട്ടിലിഴയുന്നത് നമ്മള്‍ കണ്ടു കൊണ്ടിരിക്കയാനെന്നും അദ്ദേഹം പറഞ്ഞു. എയര്‍ കേരള വരും എന്നാ വാഗ്ദാനവും വെള്ളത്തിലെ കുമിള പോലെ പൊട്ടിപ്പോയി എന്നും അദ്ദേഹം പരിഹസിച്ചു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി പാവപ്പെട്ട പ്രവാസികളെ വീണ്ടും വീണ്ടും കളിയാക്കുന്ന ഈ സര്‍ക്കാര്‍ നാലാം ലോക കേരള സഭയുടെ പേരിലും ദൂര്‍ത്ത് ആവര്തിക്കുകയാനെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം ലോക കേരള സഭ പ്രതിപക്ഷത്തിന്റെ സഹകരനതോടെയാണ് നടത്തിയതെന്നും നിരവധി പ്രമേയങ്ങള്‍ അവതരിപ്പിക്കുകയും തീരുമാനങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും ഏതെങ്കിലും ഒന്ന് നടപ്പിലാക്കാന്‍ ഈ സര്‍ക്കാരിനായില്ലെന്നും അത് കൊണ്ട് തന്നെയാണ് രണ്ടാം ലോക കേരള സഭ ബഹിഷ്ക്കരിക്കാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കൊവിദ് മഹാമാരി ലോകമെമ്പാടും ഭീതി പടര്‍ത്തിയപ്പോള്‍ വിവിധ രാജ്യങ്ങളിലെ പ്രവാസി സംഘടനകള്‍ മുന്‍കൈയെടുത്ത നിരവധി ചാര്‍ട്ടഡ ഫ്ലൈറ്റുകള്‍ ഏര്‍പ്പെടുത്തി ആയിരക്കണക്കിന് പ്രവാസികളെ നാട്ടിലെതിച്ചത് നാം കണ്ടതാണെന്നും സര്‍ക്കാര്‍ കേന്ദ്രത്തിനു കത്തെഴുതി കാത്ത്തിരുന്നതല്ലാതെ ഒന്നും ചെയ്യാനായില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരാനെനെങ്കില്‍ പ്രവാസി കാര്യ വകുപ്പ് തന്നെ എടുത്തു മാറ്റിയെന്നും മുന്‍കാലങ്ങളില്‍ ക്രിയാത്മകമായി ഇടപെടിരുന്ന പ്രവാസി വകുപ്പിനെ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ പ്രവാസി വകുപ്പ് തിരികെ കൊണ്ട് വരുമെന്നും രമേശ് ചെന്നിത്തല ഉറപ്പു നല്‍കി.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് താനും കൂടി മുന്‍കയ്യെടുത്തു നടപ്പിലാക്കിയ പ്രവാസി കമ്മീഷനെ ഈ സര്‍ക്കാര്‍ വെറും നോക്കുകുത്തിയാക്കി മാറ്റിയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും ഏറെ പ്രയോജനമായ പ്രവാസി കമ്മീഷനില്‍ കുറെ അംഗങ്ങളെ നിയമിച്ചതല്ലാതെ കാര്യക്ഷമമായി പ്രവര്ത്തിപ്പിക്കുന്നതിനു ഈ സര്‍ക്കാരിന് ഇത് വരെ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യറി അധികാരമുള്ള ഈ സംവിധാനത്തെ ഇല്ലായ്മ ചെയ്തതാണ് ഈ സര്‍ക്കാരിന്റെ വലിയ നേട്ടമെന്നും പഞ്ചാബില്‍ പ്രവാസി കമ്മീഷന്‍റെ പ്രവര്‍ത്തനം ഒന്ന് പരിശോധിക്കാനെങ്കിലും ഈ സര്‍ക്കാര്‍ തയ്യാര്‍ ആവണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രവാസികള്‍ക്കും കുടുംബത്തിനും അവരുടെ സ്വത്തുക്കള്‍ക്കും സംരക്ഷണം പൂര്‍ണ്ണമായ രീതിയില്‍ ലഭിക്കണമെങ്കില്‍ പ്രവാസി കമ്മീഷനെ അതിന്റെ എല്ലാ അധികാരതോടെയും നടപ്പിലാക്കണമെന്നും പ്രവാസികളുടെ നിയമപരമായ നിരവധി പ്രശ്നങ്ങള്‍ക്ക് ഈ കമീഷനിലൂടെ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാ മുന്നണി അധികാരത്തില്‍വരുവാനുള്ള സാധ്യതള്‍ഏറെ തെളിഞ്ഞതായും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഇതിനനുകൂലമായാണുള്ളതെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയംഗം കൂടിയായ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ക്രിത്രിമമായ ആത്മവിശ്വാസം ജനങ്ങളിൽ വരുത്താനുള്ള തന്ത്രമാണ് സംഘപരിവാർ ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നതെന്നും ബി ജെ പി നടത്തി കൊണ്ടിരിക്കുന്ന വർഗ്ഗീയതക്കെതിരെ ജനരോഷം ശക്തമാണെന്നും മോദിയുടെ കിരാത ഭരണത്തിനെതിരെയുള്ള വിധിയെഴുത്താണ് ഈ തെരെഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്രയിലും ന്യായ് യാത്രയിലും പതിനായിരം കിലോ മീറ്റര്‍ സഞ്ചരിച്ച് ജനങ്ങളുമായി നേരിട്ട് സംവദിക്കുകയും വിവിധങ്ങളായ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തി കൊണ്ടുവന്നതിന്റെയും ഫലമായിട്ടാണ് ഈ തിരഞ്ഞെടുപ്പില്‍ ഒരു രാഷ്ടീയ മാറ്റം സംജാതമായതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിലെ ജനങ്ങള്‍ക്കിടയില്‍വര്‍ഗീയതയും വിഭാഗീയതയും സ്യഷ്ടിക്കുന്ന ബി.ജെ.പിയുടേയും ആര്‍എസ് എസ്ന്‍റേയും ശ്രമങ്ങള്‍ക്കെതിരെ രാജ്യത്തെ ജനങ്ങള്‍ഉണര്‍ന്ന് കഴിഞ്ഞിരിക്കുന്നുവെന്ന് ഈ തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നുണ്ട്.
കേരളത്തില്‍ യു ഡി എഫിന് മികച്ച വിജയമാണുണ്ടാകുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിലൂടെ പ്രതിഫലിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ യു ഡി എഫിനെ പരാജയപ്പെടുത്തുന്നതിന് ബി ജെ പി- എല്‍ഡി എഫ് ബന്ധമുണ്ടായിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ച് യു ഡി എഫ് 20 സിറ്റുകളും കരസ്ഥമാക്കും. ഷാഫി പറമ്പിലിനെതിരെ വര്‍ഗീയതയുടെ ചാപ്പ കുത്തുന്നത് വിജയിക്കുവാന്‍ പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.