റിയാദ്- സൗദി അറേബ്യയില്‍ ഈ വര്‍ഷം റമദാന്‍ 30 പൂര്‍ത്തിയാക്കി ഈദുല്‍ ഫിത്വര്‍ ഏപ്രില്‍ 10ന് ആയിരിക്കുമെന്ന് പ്രമുഖ മാസപ്പിറവി നിരീക്ഷകനും മജ്മ യൂണിവേഴ്‌സിറ്റി കണ്‍സെല്‍ട്ടന്റുമായ അബ്ദുല്ല അല്‍ഖുദൈരി അഭിപ്രായപ്പെട്ടു. റമദാന്‍ 29ന് തിങ്കളാഴ്ച വൈകുന്നേരം സൂര്യഗ്രഹണം നടക്കുമെന്നതിനാല്‍ ശവ്വാല്‍ പിറവി കാണില്ല. സൂര്യാസ്തമയത്തിന് ഏകദേശം മൂന്നു മണിക്കൂര്‍ കഴിഞ്ഞ് സൂര്യഗ്രഹണം സംഭവിക്കുക. അത് കാരണം ചന്ദ്രന്‍ സൂര്യന് മുമ്പേ അസ്തമിക്കും. ഈ ദിവസം ചന്ദ്രന്‍ അതിന്റെ ഭൗമദിനത്തിന്റെ പകുതിയും ചെലവഴിക്കില്ല. അഥവാ ആറു മണിക്കൂറും 22 മിനുറ്റും മാത്രമേ ചന്ദ്രന്റെ സാന്നിധ്യമുണ്ടാകൂ. തിങ്കളാഴ്ച വൈകുന്നേരം സൂര്യന് 12 മിനുട്ട് മുമ്പ് ചന്ദ്രന്‍ അസ്തമിക്കും. സൂര്യാസ്തമയത്തിന് ശേഷം ഏകദേശം മൂന്നു മണിക്കൂര്‍ കഴിഞ്ഞാണ് സംയോജനം നടക്കുക. ഇത് കാരണം തിങ്കളാഴ്ച വൈകുന്നേരം മാസപ്പിറവി ദൃശ്യമാകില്ല. എന്നാല്‍ ഏപ്രില്‍ ഒമ്പതിന് ചൊവ്വാഴ്ച വൈകുന്നേരം ചന്ദ്രന്‍ 54 മിനുട്ട് വ്യക്തമായി ദൃശ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ എട്ടിന് തിങ്കളാഴ്ച വടക്കേ അമേരിക്കയിലും അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളിലെ ചില പ്രദേശങ്ങളിലും പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കും. പടിഞ്ഞാറന്‍ യൂറോപ്പ്, അമേരിക്ക, പസഫിക്, അറ്റ്‌ലാന്റിക് സമുദ്രങ്ങളിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് ഭാഗിക ഗ്രഹണമായി കാണാമെങ്കിലും സൗദി അറേബ്യയില്‍ ദൃശ്യമാകില്ല. അദ്ദേഹം പറഞ്ഞു.
വാർത്തകളും വിശകലനങ്ങളും വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/EEDOYYo8C1s1nAOlBMqloz