റിയാദ്- സൗദി അറേബ്യയിലെ മിക്ക പ്രവിശ്യകളിലും വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മിക്കയിടത്തും നേരിയ മഴക്കാണ് സാധ്യത. ചിലയിടങ്ങളില്‍ ഭേദപ്പെട്ട മഴയും ഇടിമിന്നലും ഉണ്ടാകും. മക്ക പ്രവിശ്യയില്‍ ഹറം മേഖല, അല്‍ജമൂം, അല്‍കാമില്‍, തായിഫ്, മൈസാന്‍, അദം, അല്‍അര്‍ദിയാത്ത്, അല്‍മോയ, ഖുര്‍മ, റനിയ, തുര്‍ബ, മദീന പ്രവിശ്യയില്‍ അല്‍ഉല, അല്‍ഈസ്, ബദര്‍, ഖൈബര്‍, മദീന മുനവ്വറ, അല്‍ഹനാകിയ, തബൂക്കിലെ തൈമാ എന്നിവിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്. റിയാദ്, അല്‍ഖസീം, ഹായില്‍, നജ്‌റാന്‍, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ജൗഫ്, അല്‍ബാഹ, ജിസാന്‍ എന്നിവിടങ്ങളില്‍ പൊടിക്കാറ്റും മഴയുമുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group