റിയാദ്- രണ്ട് ദിവസമായി സൗദിയിലെ വിവിധ പ്രവിശ്യകളില്‍ തുടരുന്ന മഴയില്‍ വ്യാപകനാശനഷ്ടം. അല്‍ബാഹയില്‍ മലവെള്ളപ്പാച്ചിലില്‍ ഒരു വാഹനം ഒലിച്ചുപോയി. മൂന്നു ചുരം റോഡുകള്‍ താത്കാലികമായി അടച്ചു. ഹസന, ഖല്‍വ, അല്‍അബ്‌നാ, ദീ മാ ചുരം റോഡുകളാണ് പാറക്കെട്ടുകള്‍ വീണതിനെ തുടര്‍ന്ന് അടച്ചത്. ഇവിടെ ഇലക്ട്രിക് പോസ്റ്റുകള്‍ കാറ്റില്‍ പൊട്ടി വീണിട്ടുണ്ട്. അല്‍ബാഹയിലെ 15 അണക്കെട്ടുകളില്‍ വെള്ളം നിറഞ്ഞു.
ജിസാനിലെ വാദി ലജബില്‍ ഒരു കുടംബത്തെ മാറ്റിപ്പാര്‍പ്പിച്ചു. അല്‍നമാസില്‍ കനത്ത മഴക്കിടെയുണ്ടായ ആലിപ്പഴ വര്‍ഷത്തില്‍ ഏതാനും വാഹനങ്ങളുടെ ഗ്ലാസുകള്‍ പൊട്ടി.
റിയാദിലും പരിസരങ്ങളിലും ഇന്നലെ രാത്രി ശക്തമായ മഴയുണ്ടായി. ഇന്നും മഴക്ക് സാധ്യതയുണ്ട്. രാവിലെ മുതല്‍ ആകാശം മേഘാവൃതമാണ്. മക്ക, മദീന, ജിസാന്‍, നജ്‌റാന്‍, അല്‍ബാഹ, അല്‍ഖസീം, ഹായില്‍, തബൂക്ക്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലും മഴക്ക് സാധ്യതയുണ്ട്.
മഴ സമയത്ത് താഴ് വാരങ്ങളിലേക്കോ വെള്ളക്കെട്ട് ഭാഗങ്ങളിലേക്കോ പോകരുതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group