റിയാദ്– സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനം വൈകും. ഇന്ന് റിയാദ് ക്രിമിനല്‍ കോടതിയില്‍ രാവിലെ വാദം പൂര്‍ത്തിയായി. കേസില്‍ മറ്റൊരു ദിവസം വിധി പറയും.
15 മില്യന്‍ റിയാല്‍ മോചനദ്രവ്യം നല്‍കിയതോടെ വധശിക്ഷയെന്ന ആവശ്യത്തില്‍ നിന്ന് കൊല്ലപ്പെട്ട സൗദി പൗരന്റെ കുടുംബം പിന്‍വാങ്ങിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് തടവ് അടക്കമുള്ള ശിക്ഷകളിലാണ് ഇനി കോടതി തീരുമാനം വേരേണ്ടത്. ഇതിന്റെ വാദമാണ് ഇപ്പോള്‍ നടന്നുവരുന്നത്. കഴിഞ്ഞ രണ്ടുസിറ്റിംഗിലും ഇത് സംബന്ധിച്ച് വാദം നടന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group