ജിദ്ദ- പൊതുഖജനാവ് കട്ടുമുടിച്ച് ആർഭാടാഘോഷം നടത്തുകയും, ശബരിമലയിലെ സ്വർണ്ണ മോഷണം, അഴിമതിയിൽ മുങ്ങിയത് മറപിടിക്കാൻ കേരളത്തിന്റെ മതേതരാന്തരീക്ഷത്തെ തകർക്കുവാൻ സംഘപരിവാർ അജണ്ടകളുടെ നടത്തിപ്പുകാരനായി മാറിയതിലുമുള്ള ജനങ്ങളുടെ പ്രതിഷേധവും യു.ഡി.എഫിന്റെ കെട്ടുറപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിൽ പ്രതിഫലിക്കുന്നതായി ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. അധികാരത്തിന്റെ പിൻബലത്തിൽ എൽ.ഡി.എഫും ബി.ജെ.പിയും വൻതോതിൽ പണമൊഴുക്കിയിട്ടും
നഗരപ്രദേശങ്ങളും ഗ്രാമപ്രദേശങ്ങളും ഒന്നടങ്കം യു.ഡി.എഫ് വിജയിച്ചത് അഭിമാനകരമാണ്. ആവേശകരമായ ഈ വിജയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ ഊർജ്ജം നൽകും.
പ്രവാസികളടക്കമുള്ള പൊതുസമൂഹം കോൺഗ്രസ്സിനും യുഡിഎഫിനും നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



