മദീന – റമദാന്‍ ഒന്നു മുതല്‍ കഴിഞ്ഞ ദിവസം വരെ മസ്ജിദുന്നവിക്കു ചുറ്റുമുള്ള ആശുപത്രികളും ഹെല്‍ത്ത് സെന്ററുകളും വഴി എഴുപതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള 23,014 പേര്‍ക്ക് മദീന ഹെല്‍ത്ത് ക്ലസ്റ്റര്‍ ആരോഗ്യ സേവനങ്ങള്‍ നല്‍കി. അല്‍സലാം വഖഫ് ആശുപത്രി വഴി 7,771 പേര്‍ക്കും ഹറം ആശുപത്രി വഴി 5,247 പേര്‍ക്കും അല്‍ദിയാഫ എമര്‍ജന്‍സി കെയര്‍ സെന്റര്‍ വഴി 7,283 പേര്‍ക്കും ബാബു ജീബ്‌രീല്‍ ഹെല്‍ത്ത് സെന്റര്‍ വഴി 2,471 പേര്‍ക്കും ആരോഗ്യ സേവനങ്ങളും പരിചരണങ്ങളും നല്‍കി. ദ്രുത പ്രതികരണം ഉറപ്പാക്കാനും ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ പരിചരണം നല്‍കാനും പ്രവാചക പള്ളി അങ്കണങ്ങളില്‍ നിന്ന് ഗോള്‍ഫ് കാര്‍ട്ടുകളിലൂടെയും ആംബുലന്‍സ് സ്‌കൂട്ടറുകളിലൂടെയും 242 അടിയന്തിര കേസുകള്‍ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് നീക്കം ചെയ്തതായും മദീന ഹെല്‍ത്ത് ക്ലസ്റ്റര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group