മിന – പുണ്യസ്ഥലങ്ങളില്‍ ഈ വര്‍ഷം പുതുതായി നടപ്പാക്കിയ വികസന പദ്ധതികളും സി
വില്‍ ഡിഫന്‍സിനു കീഴില്‍ മിനായില്‍ പ്രവര്‍ത്തിക്കുന്ന കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററും ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ സന്ദര്‍ശിച്ചു. അറഫയിലെ പുതിയ തമ്പുകള്‍, മുസ്ദലിഫയില്‍ തീര്‍ഥാടകര്‍ക്ക് തങ്ങാനുള്ള പുതിയ മൈതാനങ്ങള്‍, പരിസ്ഥിതി സൗഹൃദ പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച, ചൂട് കുറക്കാന്‍ സഹായിക്കുന്ന പുണ്യസ്ഥലങ്ങളിലെ പുതിയ നടപ്പാത എന്നിവയാണ് മന്ത്രി സന്ദര്‍ശിച്ചത്. ഹാജിമാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിട്ട്, പുണ്യസ്ഥലങ്ങളുടെ വാസ്തുവിദ്യാ ഐഡന്റിറ്റിക്ക് അനുസൃതമായി രൂപകല്‍പന ചെയ്ത് നിര്‍മിച്ച ടവര്‍ സമുച്ചയ പദ്ധതിയായ മിനായിലെ കിദാന അല്‍വാദി പദ്ധതി സന്ദര്‍ശനത്തിനിടെ ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു. മക്ക റോയല്‍ കമ്മീഷനു കീഴിലെ കിദാന ഡെവലപ്‌മെന്റ് കമ്പനിയാണ് പദ്ധതി നിര്‍മിച്ചത്.
മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍, ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ, ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍, ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍, മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരി, ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ഡോ. നാസിര്‍ അല്‍ദാവൂദ്, ആഭ്യന്തര സഹമന്ത്രി ജനറല്‍ സഈദ് അല്‍ഖഹ്താനി, ആഭ്യന്തര സഹമന്ത്രി ഡോ. ഹിശാം അല്‍ഫാലിഹ്, ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത്, ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്‍ബതാല്‍, സുരക്ഷാ കാര്യങ്ങള്‍ക്കുള്ള ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍മുഹന്ന, ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി അഹ്മദ് അല്‍ഈസ, പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി, ആക്ടിംഗ് സിവില്‍ ഡിഫന്‍സ് മേധാവി ഡോ. ഹമൂദ് അല്‍ഫറജ്, ഹജ്, ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ആയിദ് അല്‍ഗുവൈനം, മക്ക റോയല്‍ കമ്മീഷന്‍ സി.ഇ.ഒ എന്‍ജിനീയര്‍ സ്വാലിഹ് അല്‍റശീദ്, കിദാന ഡെവലപ്‌മെന്റ് കമ്പനി സി.ഇ.ഒ മുഹമ്മദ് അല്‍മിജ്മാജ് എന്നിവര്‍ ആഭ്യന്തര മന്ത്രിയെ അനുഗമിച്ചു.