മക്ക – ഹജ് തീര്‍ഥാടകര്‍ അടക്കമുള്ളവര്‍ക്ക് വിശുദ്ധ ഹറമില്‍ അംഗശുദ്ധി (വുദു) വരുത്താനുള്ള പ്രധാന സ്ഥലങ്ങളും ടോയ്ലെറ്റുകളും ഹറംകാര്യ വകുപ്പ് വെളിപ്പെടുത്തി. രണ്ടാം വികസന ഭാഗത്ത് ടെറസ്സില്‍ അംഗശുദ്ധി വരുത്താന്‍ സ്ഥലമുണ്ട്. രണ്ടാം വികസന ഭാഗത്തെ എസ്കലേറ്ററുകളും ലിഫ്റ്റുകളും ഗോവണികളും വഴിയും മസ്അ കോംപ്ലക്സ് ടെറസ്സും വഴി ഇവിടെ എത്താന്‍ സാധിക്കും. മസ്അയുടെ ടെറസ്സിലും അംഗശുദ്ധി വരുത്താന്‍ സ്ഥലമുണ്ട്. എസ്കലേറ്ററുകളും അല്‍അര്‍ഖം, അല്‍ഖറാറ, അല്‍മുറാദ്, മര്‍വ ടെറസ്സുകളും വഴി ഇവിടെ എത്താന്‍ കഴിയും.
കിഴക്കു ഭാഗത്തെ മുറ്റത്ത് അല്‍സ്വഫാ കൊട്ടാരത്തിന്റെ മതിലില്‍ വുദു എടുക്കാന്‍ സ്ഥലമുണ്ട്. കിഴക്കു ഭാഗത്ത് അല്ഖശാശിയയില് വുദു എടുക്കാനുള്ള സ്ഥലവും ടോയ്ലെറ്റുകളും ഒരുമിച്ചുണ്ട്. കിഴക്കു ഭാഗത്ത് അലി ഗെയ്റ്റിനു സമീപം അല്‍സ്വഫാ കൊട്ടാരത്തിന്റെ പുറംമതിലില്‍ ബസ് പാര്‍ക്കിംഗിനു സമീപം വുദു എടുക്കാനുള്ള സ്ഥലവും ടോയ്ലെറ്റുകളുമുണ്ട്.
പടിഞ്ഞാറു ഭാഗത്തെ മുറ്റത്ത് മക്ക കണ്‍സ്ട്രക്ഷന്‍ ആന്റ് ഡെവലപ്മെന്റ് കമ്പനി കെട്ടിടത്തിനു എതിര്‍വശത്ത് അല്‍സൂഖ് അല്സ്വഗീറില് വുദു എടുക്കാനുള്ള സ്ഥലവും ടോയ്ലെറ്റുമുണ്ട്. അല്‍സ്വഫ്വ ടവറിനു സമീപം ഒന്നും രണ്ടും നമ്പര്‍ വുദു സ്ഥലവും ടോയ്ലെറ്റുകളുമുണ്ട്. അല്‍സ്വഫ്വ ടവറിനു എതിര് വശത്ത് മൂന്നാം നമ്പര്‍ വുദു സ്ഥലവും ടോയ്ലെറ്റുകളുമുണ്ട്.
ക്ലോക്ക് ടവര്‍ ഉള്‍പ്പെട്ട കിംഗ് അബ്ദുല്‍ അസീസ് എന്‍ഡോവ്മെന്റ് ടവറുകള്‍ക്കു എതിര് വശത്ത് നാലാം നമ്പര്‍ വുദു സ്ഥലവും ടോയ്ലെറ്റുകളുമുണ്ട്. മക്ക കണ്‍സ്ട്രക്ഷന്‍ ആന്റ് ഡെവലപ്മെന്റ് കമ്പനി കെട്ടിടത്തിനു സമീപമായി ആറും ഏഴും നമ്പര്‍ വുദു സ്ഥലവും ടോയ്ലെറ്റുകളുമുണ്ട്. ഇവക്കു പുറമെ കിംഗ് അബ്ദുല്ല വികസന ഭാഗത്തെ മുറ്റങ്ങളിലും ഹറമില്‍ മറ്റിടങ്ങളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വെവ്വേറെ വുദു സ്ഥലങ്ങളും ടോയ്ലെറ്റുകളുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group