ജിദ്ദ – പാണ്ട കമ്പനിക്കു കീഴിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും പ്രതിവര്‍ഷം 10,000 കോടി റിയാലിന്റെ വിറ്റുവരവ് നടക്കുന്നതായി കമ്പനി സി.ഇ.ഒ ബന്ദര്‍ ഹമു വെളിപ്പെടുത്തി. ഇതില്‍ 200 കോടി റിയാലിന്റെ വില്‍പന ഓണ്‍ലൈന്‍ ആയാണ് നടക്കുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഓണ്‍ലൈന്‍ വില്‍പന 700 കോടി റിയാലായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 30,000 ഇനം ഉല്‍പന്നങ്ങള്‍ പാണ്ട ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കപ്പെടുന്നുണ്ട്.
പാണ്ട ലോയല്‍റ്റി പ്രോഗ്രാമില്‍ 1.4 കോടി ഉപയോക്താക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാണ്ട ഉപയോക്താക്കളില്‍ 73 ശതമാനം കമ്പനി സേവനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിക്കുന്നു. സൗദിയില്‍ ചില്ലറ വ്യാപാര മേഖലയില്‍ ഉപയോക്താക്കളുടെ ശരാശരി സംതൃപ്തി അനുപാതം 43 ശതമാനമാണ്. പാണ്ട കമ്പനിയുടെ ശരാശരി ലാഭം മൂന്നു ശതമാനമാണ്. പാണ്ട ചില്ലറ വ്യാപാര കേന്ദ്രങ്ങളില്‍ എത്തുന്ന ഉപയോക്താക്കള്‍ ശരാശരി 250 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ വിലയുള്ള സാധനങ്ങള്‍ വാങ്ങുന്നു. പാണ്ട കമ്പനിക്കു കീഴില്‍ 190 ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളുമാണ് സൗദിയിലുള്ളത്. ഒരു വര്‍ഷത്തിനിടെ 15 ശാഖകള്‍ കമ്പനി പുതുതായി തുറന്നതായും ബന്ദര്‍ ഹമു പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group