ജിദ്ദ : പാലക്കാട് ജില്ലാ കൂട്ടായ്മ “ഒന്നിച്ചൊരോണം” എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. സ്വാദിഷ്ഠമായ സദ്യയോട് കൂടിയ ഓണാഘോഷത്തിൽ പൂക്കളവും, മാവേലിയുടെ വരവും, മാവേലിയുടെ സന്ദേശവും പാലക്കാട്ടുകാർക്ക് ഏറെ സന്തോഷവും സംതൃപ്തിയും നൽകി. വളരെ മിതത്വം പാലിച്ച് നടന്ന ഔദ്യോഗിക ചടങ്ങിൽ ജോയ് മൂലൻസ് (വിജയ് മസാല സി ഇ ഒ) ഉത്ഘാടനം ചെയ്തു. പാലക്കാടിന്റെ തനതായ രൂപത്തിൽ ഓണാഘോഷം നടത്തിയ പ്രോഗ്രാം കമ്മറ്റിയെ പ്രത്യേകം അഭിനന്ദിച്ചു.


ആക്റ്റിംഗ് പ്രസിഡന്റ് മുജീബ് തൃത്താല അധ്യക്ഷനായ ചടങ്ങിൽ ജില്ലാ കൂട്ടായ്മയുടെ പ്രധാന ഭാരവാഹി അബ്ദു സുബ്ഹാൻ തരൂർ ഓണ സന്ദേശം നൽകി.
ഓണത്തിന് നാം കേൾക്കാറുള്ള ‘മാവേലി നാടുവാണീടുംകാലം മാനുഷരെല്ലാരു മൊന്നുപോലെ’ എന്ന ഈരടികളിൽ ‘നാം മനുഷ്യരാകുക, നാം ഒന്നാവുക’ എന്ന ഈ പദപ്രയോഗങ്ങളുടെ പ്രായോഗിക വക്താക്കളാവുക എന്നതാണ് മുഖ്യം. നന്മ കളിയാടിയിരുന്ന കാലം; ധർമ്മവും സത്യവും നന്മയും പരസ്പര സ്നേഹവും ബഹുമാനവും ഐക്യവും സൗഹൃദവും നിലനിന്നിരുന്ന കാലം. ആ ഒരു കാലത്തെക്കുറിച്ച് ആലോചിക്കുമ്പോൾ നമുക്ക് അതൊരു അത്ഭുതമാണ്. നമുക്ക് നമ്മെ തിരിച്ചറിയാൻ സാധിക്കണം. നമ്മുടെ സഹജീവികളെ തിരിച്ചറിയാൻ സാധിക്കണം. നമ്മുടെ ഇണകളെ, മക്കളെ, മാതാപിതാക്കളെ, ബന്ധുക്കളെ, അയൽവാസികളെ, നാടിനെ, നാട്ടുകാരെ തിരിച്ചറിയാൻ സാധിക്കണം. ആ തിരിച്ചറിവിലാണ് മനുഷ്യർക്കിടയിലുള്ള സ്നേഹവും ആത്മാർത്ഥ സൗഹൃദവും പരസ്‌പര സൗഹാർദ്ദവും കളിയാടുകയുള്ളൂ.
നാം മനുഷ്യരാകുക, നാം ഒന്നാവുക’ നന്മകളെ പുൽകുക. തിന്മകളിൽ നിന്നും വിട്ടുനിൽക്കുക. സ്നേഹത്തിലും ഐക്യത്തിലും സൗഹാർദ്ദത്തിലും ജീവിക്കുക. ഇന്നിൻറെ, ഈ കാലഘട്ടം ഇത് ആവശ്യപ്പെടുന്നുണ്ടെന്ന് സഗൗരവം തിരിച്ചറിയുക എന്നൊരു സന്ദേശമാണ് അദ്ദേഹം നൽകിയത്.
പാലക്കാട് ജില്ലക്കാരനും മലയാള ഫിലിം നിർമ്മാതാവും കൂടിയായ നൗഷാദ് ആലത്തൂർ മുഖ്യാഥിതിയായിരുന്നു.
ശിവൻ ഒറ്റപ്പാലം, സന്തോഷ് പാലക്കാട് എന്നിവരുടെ നേതൃത്വത്തിൽ പൂക്കളമൊരുക്കിയ ഓണാഘോഷ പ്രോഗ്രാമിലേക്ക് കൃപ സന്തോഷ്, രേണുക ശിവൻ, ശ്രീ നന്ദ, കീർത്തന, എന്നിവരുടെ നേതൃത്വത്തിൽ മാവേലി എഴുന്നള്ളിപ്പുണ്ടായി. മാവേലിയെ അവതരിപ്പിച്ച യൂനുസ് പടിഞ്ഞാറങ്ങാടിയെ സദസ്സിലേക്ക് സുജിത് മണ്ണാർക്കാടും, ഖാജ ഹുസൈൻ ഒലവക്കോടും കൂടി ചെണ്ട മേളത്തോടെ ആനയിച്ചു.
സന്തോഷ് അബ്ദുൽ കരീം, സുമേഷ്, രേണുക, ആദില, സലീന ഇബ്രാഹിം, കൃപ, സന്തോഷ് വി, അബ്ദുസുബ്ഹാൻ, നവാസ് മേപ്പറമ്പ്, ഹലൂമി റഷീദ് എന്നിവരുടെ ഗ്രൂപ്പ് ഗാനത്തോടെ പ്രോഗ്രാം കൺവീനർ ശിവൻ ഒറ്റപ്പാലത്തിന്റെ നേതൃത്വത്തിൽ കലാ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഗ്രൂപ്പ് സോങ് ഗായകർക്ക് പുറമെ ആസിയ സുബ്ഹാൻ, ജംഷാദ്, അബ്ദുൽ റഷീദ് കൂറ്റനാട്, ആസിഫ് പട്ടാമ്പി, റസാഖ് മൂളിപ്പറമ്പ് എന്നിവരുടെ ഗാനങ്ങളും, ശ്രീനന്ദ, സുബിക്ഷ, കീർത്തന എന്നിവരുടെ നൃത്തങ്ങളും അരങ്ങേരി. വിവിധയിനം മത്സരങ്ങൾക്ക് താജുദ്ദീൻ മണ്ണാർക്കാട് നേതൃത്വം നൽകി. കുട്ടികളെന്നോ മുതിർന്നവരെന്നോ ബേധമില്ലാതെ മ്യൂസിക്കൽ ചെയർ മത്സരത്തിന് ജോഷി മംഗലം ഡാം, അസീസ് കാഞ്ഞിരപ്പുഴ, എന്നിവരും നേതൃത്വം നൽകി.


അബ്ദുൽ ഹമീദ് കെ.ടി, ഷാജി ചെമ്മല, സുഹൈൽ നാട്ടുകൽ, യൂസഫലി തിരുവേഗപ്പുറ, വീരാൻകുട്ടി മണ്ണാർക്കാട്, ബഷീർ അപ്പക്കാടൻ, ബാദുഷ കോണിക്കുഴി, ഷഫീഖ് പട്ടാമ്പി, മുഹമ്മദ്അലി കൊപ്പം, ജിതേഷ് എറക്കുന്നത്ത്, ഷാജി ആലത്തൂർ, അബ്ദുൽ റഹീം, സക്കീർ നാലകത്ത്, ഇസ്മായിൽ നാട്ടുകാൽ, ഷൗക്കത്ത് പനമണ്ണ, അബ്ദുല്ലത്തീഫ് കരിങ്ങനാട്, ഷഹീൻ ഒറ്റപ്പാലം, അനസ് തൃത്താല, സലീം പാലോളി, ഇബ്രാഹിം ലക്കിടി, സന്തോഷ് മണ്ണാർക്കാട്, പ്രവീൺ സ്വാമിനാഥ്, സുലൈമാൻ ആലത്തൂർ, ഷമീർ മുഹമ്മദ് മൂത്തേടത്ത്, അനൂപ് ഷൊർണൂർ, ഷബീർ പള്ളിക്കുറുപ്പ്, അനീസ് റഹ്മാൻ എന്നിവർ നേതൃത്വം നൽകിയ പരിപാടിക്ക് ജനറൽ സെക്രട്ടറി മുജീബ് മൂത്തേടത്ത് സ്വാഗതവും ആക്റ്റിംഗ് ട്രഷറർ നാസർ മണ്ണിൽ നന്ദിയും പറഞ്ഞു.