ജിസാന്‍ – നിയമ വിരുദ്ധ രീതിയില്‍ സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാനിയെ ജിസാന്‍ കിംഗ് അബ്ദുല്ല ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ജവാസാത്ത് പിടികൂടി. നിയമ ലംഘനത്തിന് സൗദിയില്‍ നിന്ന് നാടുകടത്തി പ്രവേശന വിലക്കേര്‍പ്പെടുത്തിയ പാക്കിസ്ഥാനി വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group