Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 11
    Breaking:
    • ഖാംനഇയുടെ മുഖത്തിന് ഗുരുതര പരിക്കേറ്റതായും കാലുകളില്‍ ഒന്ന് മുറിച്ചുമാറ്റപ്പെട്ടതായും റിപ്പോര്‍ട്ട്
    • സൗദിയില്‍ ഒരാഴ്ചക്കിടെ 15,000 ലേറെ നിയമ ലംഘകര്‍ പിടിയില്‍
    • ഇറാന്റെ ശേഷികള്‍ അമേരിക്ക ഇല്ലാതാക്കിയെന്ന് ട്രംപ്
    • ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • സംയുക്ത പ്രതിരോധ കരാര്‍ പ്രകാരം പാകിസ്ഥാന്‍ സേന സൗദിയിലെത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സംയുക്ത പ്രതിരോധ കരാര്‍ പ്രകാരം പാകിസ്ഥാന്‍ സേന സൗദിയിലെത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/04/2026 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    2024 ഫെബ്രുവരിയില്‍ സൗദി അറേബ്യയിലെ കിംഗ് അബ്ദുല്‍ അസീസ് എയര്‍ ബേസില്‍ സൗദി-പാക് സംയുക്ത പരിശീലനത്തിനിടെ പാകിസ്ഥാന്റെ ജെ.എഫ്-17 വിമാനങ്ങള്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദി അറേബ്യയും പാകിസ്ഥാനും തമ്മില്‍ കഴിഞ്ഞ വര്‍ഷം ഒപ്പുവച്ച സംയുക്ത പ്രതിരോധ കരാറിന്റെ ഭാഗമായി പാകിസ്ഥാന്‍ സേന കിഴക്കന്‍ പ്രവിശ്യയിലെ കിംഗ് അബ്ദുല്‍ അസീസ് വ്യോമതാവളത്തില്‍ എത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംയുക്ത സൈനിക ഏകോപനം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളുടെയും സായുധ സേനകള്‍ തമ്മിലുള്ള പ്രവര്‍ത്തന സന്നദ്ധതയുടെ നിലവാരം ഉയര്‍ത്താനും അതുവഴി പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സുരക്ഷയും സ്ഥിരതയും പിന്തുണക്കാനും ലക്ഷ്യമിട്ട് സൗദിയിലെത്തിയ പാകിസ്ഥാന്‍ സേനയില്‍ വ്യോമസേനയില്‍ നിന്നുള്ള യുദ്ധവിമാനങ്ങളും പിന്തുണാ വിമാനങ്ങളും ഉള്‍പ്പെടുന്നു. 2025 സെപ്റ്റംബര്‍ 17 ന് റിയാദില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും ഒപ്പുവച്ച സംയുക്ത പ്രതിരോധ കരാറിലൂടെ സൗദി അറേബ്യയും പാക്കിസ്ഥാനും തങ്ങളുടെ പ്രതിരോധ പങ്കാളിത്തം വികസിപ്പിച്ചു. ഏതെങ്കിലും ഒരു രാജ്യത്തിനു നേരെയുള്ള ഏതൊരു വൈദേശിക സായുധ ആക്രമണവും ഇരു രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്ന് കരാര്‍ വ്യവസ്ഥ ചെയ്യുന്നു.

    ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ, സൈനിക സഹകരണത്തിന്റെ നീണ്ട ചരിത്രത്തിന് ഈ കരാര്‍ കരുത്ത് പകരുന്നു. സുരക്ഷ വര്‍ധിപ്പിക്കാനും മേഖലയിലും ലോകത്തും സമാധാനവും സുരക്ഷയും കൈവരിക്കാനും ഇരു രാജ്യങ്ങളും ശ്രമിക്കുന്നതിനിടെ സംയുക്ത സുരക്ഷാ താല്‍പ്പര്യങ്ങളുടെ തത്വത്തെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധ പങ്കാളിത്തത്തിന്റെ പുതിയ അധ്യായത്തിലേക്കാണ് കരാര്‍. പ്രതിരോധ സഹകരണം വികസിപ്പിക്കാനും ഏതൊരു ആക്രമണത്തിനെതിരെയും സംയുക്ത പ്രതിരോധം വര്‍ധിപ്പിക്കാനും കരാറിലൂടെ ലക്ഷ്യമിടുന്നതായി സംയുക്ത പ്രസ്താവന പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദി അറേബ്യയും പാകിസ്ഥാനും.. ആക്രമണകാരിക്കെതിരെ ഐക്യപ്പെടുന്നു… എപ്പോഴും എന്നേക്കും – സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തന്റെ എക്‌സ് സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ പോസ്റ്റില്‍ പങ്കാളിത്ത കരാറിനെ കുറിച്ച് അഭിപ്രായപ്പെട്ടു.
    കഴിഞ്ഞ എട്ട് പതിറ്റാണ്ടുകളായി സൗദി-പാകിസ്ഥാന്‍ ബന്ധങ്ങള്‍ക്ക് ഗണ്യമായ ആക്കം വര്‍ധിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തമ്മിലുള്ള പരസ്പര സന്ദര്‍ശനങ്ങള്‍ ചരിത്രപരമായ ബന്ധങ്ങളെ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തമാക്കി മാറ്റാന്‍ സഹായിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pakistan army saudi - pakistan
    Latest News
    ഖാംനഇയുടെ മുഖത്തിന് ഗുരുതര പരിക്കേറ്റതായും കാലുകളില്‍ ഒന്ന് മുറിച്ചുമാറ്റപ്പെട്ടതായും റിപ്പോര്‍ട്ട്
    11/04/2026
    സൗദിയില്‍ ഒരാഴ്ചക്കിടെ 15,000 ലേറെ നിയമ ലംഘകര്‍ പിടിയില്‍
    11/04/2026
    ഇറാന്റെ ശേഷികള്‍ അമേരിക്ക ഇല്ലാതാക്കിയെന്ന് ട്രംപ്
    11/04/2026
    ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    11/04/2026
    സംയുക്ത പ്രതിരോധ കരാര്‍ പ്രകാരം പാകിസ്ഥാന്‍ സേന സൗദിയിലെത്തി
    11/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version