റിയാദ് പ്രവിശ്യയില്‍ പെട്ട അല്‍ഖര്‍ജില്‍ സാമൂഹിക പരിപാടിക്കിടെ വെടിവെപ്പ് നടത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സൗദി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കിഴക്കന്‍ പ്രവിശ്യയില്‍ പെട്ട അല്‍കോബാറില്‍ ഓടിക്കൊണ്ടിരിക്കെ കാറില്‍ തീ പടര്‍ന്നുപിടിച്ചു. മറ്റു വാഹനങ്ങളിലേക്കും സമീപത്തെ മറ്റു സ്ഥലങ്ങളിലേക്കും പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.