സൗദി ഭീകരന് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ബോംബുകള്‍ നിര്‍മിക്കുകയും ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെക്കുകയും ഭീകരര്‍ക്ക് ഒളിച്ചുകഴിയാന്‍ സഹായസൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാമ്പത്തിക സഹായം നല്‍കുകയും ചെയ്ത മഹ്ദി ബിന്‍ അഹ്മദ് ബിന്‍ ജാസിം ആലുബസ്‌റൂനിന് ആണ് ശിക്ഷ നടപ്പാക്കിയത്.

Read More

ലോകത്തിലെ ഏറ്റവും നീളം കൂടിയ കണക്റ്റഡ് സ്‌കൈവാക്ക്‌വേ ശൃംഖല എന്ന നിലയില്‍ കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് (കാഫിഡ്) വാക്ക്വേകള്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയായി കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് കമ്പനി അറിയിച്ചു. നഗരവികസനത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാനുള്ള അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിന്റെ പ്രതിബദ്ധതയും സുസ്ഥിര നഗര ലക്ഷ്യസ്ഥാനമെന്ന നിലയില്‍ അതിന്റെ സ്ഥാനം ഉറപ്പിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളും ഈ നേട്ടം എടുത്തുകാണിക്കുന്നു.

Read More