ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ യാത്രക്കാരുടെ എണ്ണം 2.55 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കൊല്ലം യാത്രക്കാരുടെ എണ്ണത്തില്‍ 6.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഈ വര്‍ഷം ആദ്യ പകുതിയില്‍ ജിദ്ദ എയര്‍പോര്‍ട്ട് പ്രവര്‍ത്തന പ്രകടനത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു.

Read More

വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് സൗദി അറേബ്യയിൽ പ്രവേശിക്കാൻ ശ്രമിച്ച പാകിസ്താൻ സ്വദേശിയായ യുവാവിനെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദി ജവാസാത്ത് (പാസ്‌പോർട്ട് അതോറിറ്റി) പിടികൂടി.

മുമ്പ് നിയമലംഘനത്തിന് സൗദിയിൽ നിന്ന് നാടുകടത്തപ്പെട്ട ഇയാൾ, വ്യാജ പാസ്‌പോർട്ട് സംഘടിപ്പിച്ച് പുതിയ വിസയിൽ അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി ജവാസാത്ത് അറിയിച്ചു.

Read More