അടുത്ത മാസം ഒന്നിനു മുമ്പായി യഥാര്‍ഥ ഗുണഭോക്താക്കളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാത്ത വാട്ടര്‍ മീറ്ററുകളിലെ ജലകണക്ഷനുകള്‍ ഓട്ടോമാറ്റിക് ആയി ശാശ്വതമായി വിച്ഛേദിക്കുമെന്ന് നാഷണല്‍ വാട്ടര്‍ കമ്പനി മുന്നറിയിപ്പ് നല്‍കി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മന്‍ രാജകുമാരന്റെ നിര്‍ദേശാനുസരണം റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 25 മുതല്‍ അഞ്ചു വര്‍ഷത്തേക്ക് വാടക വര്‍ധിപ്പിക്കുന്നത് വിലക്കുന്ന തീരുമാനം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.




