നഗരത്തിലെ അപാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തിയ ഏഴു വിദേശ യുവതികള്‍ ഉള്‍പ്പെട്ട 12 അംഗ സംഘത്തെ നജ്‌റാന്‍ പോലീസിലെ പ്രത്യേക ദൗത്യസേനയും സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവും സഹകരിച്ച് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാവരും വിദേശികളാണ്.

നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

Read More

വാഹനം ട്രാക്ക് മാറ്റുമ്പോൾ ടേൺ സിഗ്നൽ ഉപയോഗിക്കാതിരിക്കുന്നത് ഗതാഗത നിയമലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോൾ, ഓവർടേക്ക് ചെയ്യുമ്പോൾ, അല്ലെങ്കിൽ ട്രാക്ക് മാറ്റുമ്പോൾ ടേൺ സിഗ്നൽ ഉപയോഗിക്കാതിരുന്നാൽ 150 മുതൽ 300 റിയാൽ വരെ പിഴ ഈടാക്കും.

Read More