കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദി ജനസംഖ്യ മൂന്നര കോടി കവിഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം സൗദി ജനസംഖ്യ 3,53,00,280 ആണ്. ഇതില്‍ 55.6 ശതമാനം പേര്‍ സൗദികളും 44.4 ശതമാനം പേര്‍ വിദേശികളുമാണ്. ആകെ ജനസംഖ്യയില്‍ 62.1 ശതമാനം പുരുഷന്മാരും 37.9 ശതമാനം വനിതകളുമാണ്.

ജനസംഖ്യയില്‍ 22.5 ശതമാനം പേര്‍ പതിനാലു വയസു വരെ പ്രായവിഭാഗത്തില്‍ പെട്ടവരും 74.7 ശതമാനം പേര്‍ 15 മുതല്‍ 64 വയസു വരെ പ്രായവിഭാഗത്തില്‍ പെട്ടവരും 2.8 ശതമാനം പേര്‍ 65 വയസില്‍ കൂടുതല്‍ പ്രായമുള്ളവരുമാണ്.

Read More

പരിഷ്‌കരിച്ച സൗദി നിക്ഷേപ നിയമം തുല്യ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും നടപടിക്രമങ്ങള്‍ ലളിതമാക്കുകയും നിക്ഷേപകരെ സംരക്ഷിക്കുകയും ചെയ്യുന്നതായി സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വ്യക്തമാക്കി. ലക്ഷ്യമിടുന്ന പൊതുനിക്ഷേപങ്ങള്‍ ഉയര്‍ന്ന സാധ്യതയുള്ള മേഖലകളുടെ അഭിവൃദ്ധി വര്‍ധിപ്പിക്കുകയും സ്വകാര്യ മൂലധനം സമാഹരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതായി റസിലിയന്‍സ് അലയന്‍സ് നേതാക്കളുടെ വെര്‍ച്വല്‍ റൗണ്ട് ടേബിള്‍ മീറ്റിംഗില്‍ പങ്കെടുത്ത് ധനമന്ത്രി പറഞ്ഞു.

Read More