ഇസ്രായില്‍ ആക്രമണങ്ങളില്‍ ഇറാനില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അനുശോചനം രേഖപ്പെടുത്തി. ഇറാന്‍ പ്രസിഡന്റ് ഡോ. മസ്ഊദ് പെസെഷ്‌കിയാനുമായി ഫോണില്‍ ബന്ധപ്പെട്ടാണ് സൗദി കിരീടാവകാശി അനുശോചനം അറിയിച്ചത്. ഇറാനിലെ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെയും ഇറാന്‍ ജനതയുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി കിരീടാവകാശി പറഞ്ഞു.
ഇത്തവണത്തെ ഹജ് സീസണില്‍ മക്കയില്‍ നിന്നും പുണ്യസ്ഥലങ്ങളില്‍ നിന്നും മക്ക നഗരസഭ 4,73,000 ടണ്ണിലേറെ മാലിന്യം നീക്കം ചെയ്തു. പ്രധാന സ്ഥലങ്ങളില്‍ 88,000 ലേറെ കുപ്പത്തൊട്ടികള്‍ സ്ഥാപിച്ചു.