ഇത്തവണത്തെ ഹജ് സീസണില്‍ മക്കയില്‍ നിന്നും പുണ്യസ്ഥലങ്ങളില്‍ നിന്നും മക്ക നഗരസഭ 4,73,000 ടണ്ണിലേറെ മാലിന്യം നീക്കം ചെയ്തു. പ്രധാന സ്ഥലങ്ങളില്‍ 88,000 ലേറെ കുപ്പത്തൊട്ടികള്‍ സ്ഥാപിച്ചു.
വൈദ്യുതി കേബിളുകൾ മോഷ്ടിക്കുന്ന അഞ്ചംഗ യെമനി സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽനിന്ന് കേബിളുകൾ കവർച്ച ചെയ്യുന്നത് പതിവാക്കിയ സംഘത്തിൽ രണ്ട് പേർ നുഴഞ്ഞുകയറ്റക്കാരും മൂന്ന് പേർ നിയമാനുസൃത ഇഖാമയുള്ളവരുമാണ്. ചോദ്യം ചെയ്യലും തെളിവ് ശേഖരണവും പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു.