സൗദി മതകാര്യ വകുപ്പിന് കീഴിൽ കിലോ 13-ൽ പ്രവർത്തിക്കുന്ന ദഅവ സെന്ററിൽ വിവിധ ഭാഷകളിൽ നടത്തുന്ന അൽ ബസീറ പഠന കോഴ്സിന്റെ ഒന്നാം ഘട്ടം ജൂൺ 27 വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ദഅവ സെന്റർ മലയാള വിഭാഗം അറിയിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2:00 വരെയാണ് ക്ലാസുകൾ.

Read More

തലസ്ഥാന നഗരിയില്‍ പൊതുഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ പുതുതായി ഒരു സ്റ്റേഷന്‍ കൂടി ഇന്ന് തുറന്നതായി റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഹസാന്‍ ബിന്‍ സാബിത് റോഡ് സ്‌റ്റേഷനാണ് ഇന്ന് തുറന്നത്. ഓറഞ്ച് ലൈനില്‍ മലസ്, അല്‍റാജ്ഹി ജുമാമസ്ജിദ്, ഖശം അല്‍ആന്‍ എന്നീ സ്‌റ്റേഷനുകള്‍ ഒന്നര മാസം മുമ്പും റെയില്‍വേ സ്റ്റേഷന്‍, ജരീര്‍ ഡിസ്ട്രിക്ട് സ്റ്റേഷന്‍ എന്നീ സ്റ്റേഷനുകള്‍ രണ്ടര മാസം മുമ്പും തുറന്നിരുന്നു. മദീന റോഡ്-പ്രിന്‍സ് സഅദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍അവ്വല്‍ റോഡ് ദിശയിലുള്ള ഓറഞ്ച് ലൈനിന് 40.7 കിലോമീറ്റര്‍ നീളമുണ്ട്.

Read More