മക്കയിൽ നിന്ന് മദീനയിലേക്കുള്ള പ്രവാചകന്റെ പലായനത്തിന്റെ വിശദാംശങ്ങളും പ്രവാചക ജീവിതത്തിലെ സുഗന്ധപൂർണമായ സംഭവങ്ങളും മദീനയെ വിശ്വാസികളുടെ മനസ്സിലും ഹൃദയത്തിലും അടുപ്പിക്കുന്നു. നഗരത്തിന്റെ ഓരോ മുക്കിലും പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട അടയാളങ്ങൾ കാണാം. ഈ അടയാളങ്ങൾ ദൈവീക സന്ദേശ യുഗത്തെ അനുസ്മരിപ്പിക്കുകയും തലമുറകൾക്ക് ആത്മീയ വെളിച്ചം പകരുകയും ചെയ്യുന്നു. ചരിത്രപരവും ആത്മീയവുമായ പ്രാധാന്യമുള്ള ഡസൻ കണക്കിന് സ്ഥലങ്ങൾ മദീനയെ സന്ദർശകർക്ക് ആകർഷകമാക്കുന്നു.

Read More

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൻറെ തൊഴിൽ വിഭാഗം കോൺസൽ കമലേഷ് കുമാർ മീണയുടെ നേതൃത്വത്തിൽ ജിസാൻ സെൻട്രൽ ജയിൽ, ഡിപ്പോർട്ടഷൻ സെൻറർ, ലേബർ ഓഫീസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. 22 മലയാളികളടക്കം 49 ഇന്ത്യക്കാർ വിവിധ കേസുകളിൽപെട്ട് ജയിലിൽ കഴിയുന്നതായി സെൻട്രൽ ജയിൽ അധികൃതർ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധിയെ അറിയിച്ചു. കോൺസുലേറ്റ് ഉദ്യോഗസ്ഥൻ റിയാദ് ജീലാനി, കോൺസുലേറ്റ് വെൽഫയർ കമ്മിറ്റി അംഗങ്ങളായ ഷംസു പൂക്കോട്ടൂർ, ഖാലിദ് പട്‌ല എന്നിവരും കോൺസലിനൊപ്പം സന്ദർശന പരിപാടിയിൽ പങ്കെടുത്തു.

Read More