സഊദിയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ നിയമ നടപടികൾ പുരോഗമിക്കുന്നതായി റിയാദ് അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. ഒരു മാസം മുമ്പേ റിയാദ് ക്രിമിനൽ കോടതി 20 വർഷത്തെ ജയിൽ ശിക്ഷ വിധിച്ച കേസിൽ 19 വര്‍ഷം പൂർത്തിയാക്കിയ ജയിൽ വാസവും ജയിലിലെ നല്ല നടപ്പും പരിഗണിച്ച് അബ്ദുറഹീമിന്റെ ജയിൽ മോചനം വേഗത്തിലാക്കി തരാൻ അടുത്ത ദിവസം റിയാദ് ഗവർണ്ണർക്ക് അപേക്ഷ സമർപ്പിക്കും . കേസിൽ റഹീമിന് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി ഉത്തരവുണ്ടായത് കഴിഞ്ഞ മെയ് 26നായിരുന്നു.
ഹജ് തീര്‍ഥാടകര്‍ക്ക് നല്കുന്ന സേവനങ്ങളും ഹാജിമാരുടെ മടക്കയാത്രയും മറ്റും വിലയിരുത്താന്‍ മക്കയിലെ ഹജ് മിഷന് ഓഫീസുകള്‍ ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത് സന്ദര്‍ശിച്ചു.