ജൂലൈ നാലു മുതല്‍ എല്ലാ വെള്ളിയാഴ്ചകളിലും റിയാദ് മെട്രോയില്‍ രാവിലെ എട്ടു മുതല്‍ അര്‍ധ രാത്രി 12 വരെ സര്‍വീസുകളുണ്ടാകുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മറ്റു ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ അര്‍ധ രാത്രി 12 വരെ സര്‍വീസുകളുണ്ടാകും. ഉപയോക്താക്കള്‍ക്ക് ദര്‍ബ് ആപ്പ് വഴി റിയാദ് മെട്രോ സേവനം പ്രയോജനപ്പെടുത്താവുതാണ്. മെട്രോ സര്‍വീസുകള്‍ റിയാദ് നഗരത്തിനകത്ത് യാത്രകള്‍ എളുപ്പത്തിലും വേഗത്തിലും ആക്കുന്നു. അടുത്തിടെ റിയാദ് മെട്രോ ശൃംഖലയില്‍ ഏതാനും പുതിയ സ്റ്റേഷനുകള്‍ തുറന്നിരുന്നു.
സൗദിയില്‍ പാലുല്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ വന്‍കിട ഡയറി കമ്പനികള്‍ക്ക് നീക്കം. ദിവസങ്ങള്‍ക്കുള്ളില്‍ കമ്പനികള്‍ വില വര്‍ധിപ്പിക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ വര്‍ഷം കോടിക്കണക്കിന് റിയാല്‍ ലാഭം നേടിയ ഡയറി കമ്പനികള്‍ കാലിത്തീറ്റ വിലക്കയറ്റവും ചരക്ക് ഗതാഗത ചെലവ് ഉയര്‍ന്നതുമാണ് പാലുല്പന്നങ്ങളുടെ വില ഉയര്‍ത്തുന്നതിന് ന്യായീകരണമായി പറയുന്നത്.