ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദിയില്‍ വിദേശ ടൂറിസ്റ്റുകള്‍ നടത്തിയ ധനവിനിയോഗത്തില്‍ 9.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ടൂറിസം മന്ത്രാലയം അറിയിച്ചു. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിദേശ ടൂറിസ്റ്റുകള്‍ 4,940 കോടി റിയാലാണ് രാജ്യത്ത് ചെലവഴിച്ചത്. സ്വദേശി വിനോദ സഞ്ചാരികള്‍ വിദേശങ്ങളിലും വിദേശ ടൂറിസ്റ്റുകള്‍ സൗദിയിലും നടത്തിയ ധനവിനിയോഗത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ പാദത്തില്‍ ടൂറിസം മേഖലാ ധനവിനിയോഗത്തില്‍ 2,680 കോടി റിയാല്‍ മിച്ചം രേഖപ്പെടുത്തി.
അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ഖില്‍വയില്‍ അപകടത്തെ തുടര്‍ന്ന് തീ പടര്‍ന്നുപിടിച്ച കാറില്‍ കുടുങ്ങിയ യുവാവിനെ അഞ്ചു സൗദി യുവാക്കള്‍ ചേര്‍ന്ന് ജീവന്‍ പണയംവെച്ച് സാഹസികമായി രക്ഷിച്ചു. അപകടത്തില്‍ കാറിലെ മറ്റു മൂന്നു യാത്രക്കാര്‍ മരണപ്പെട്ടു.