ജിദ്ദ-ജിസാൻ ഹൈവേയിൽ അലൈത്തിൽ 2025 ജൂലൈ 8 ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി ആവിലോറ പാറക്കൽ കിഴക്കേചെവിടൻ സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസിന്റെ (26) മൃതദേഹം നാട്ടിൽ കബറടക്കി. സ്റ്റേഷനറി സാധനങ്ങൾ ജിസാനിലേക്ക് കൊണ്ടുപോവുകയായിരുന്ന ഡൈന വാഹനം ട്രെയ്ലറിന് പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
നിങ്ങളുടെ വേനല്‍ക്കാലം കായിക വിനോദങ്ങള്‍ക്കൊപ്പം വര്‍ണാഭമാക്കുക എന്ന ശീര്‍ഷകത്തിലുള്ള കാമ്പെയ്നിന്റെ ഭാഗമായി അല്‍ബാഹ പ്രവിശ്യ സ്പോര്‍ട്സ് മന്ത്രാലയ ശാഖയും സൗദി ക്ലൈംബിംഗ് ആന്റ് ഹൈക്കിംഗ് ഫെഡറേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ഹൈക്കിംഗ് പ്രോഗ്രാം വേരിട്ട അനുഭവമായി. അല്‍ബാഹ സമ്മര്‍ സീസണിന്റെ ഭാഗമായി അല്‍ബാഹ നഗരസഭയുമായും ഹെല്‍ത്ത് ക്ലസ്റ്ററുമായും സഹകരിച്ചാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.