വിശുദ്ധ കഅബാലയത്തിന്റെ നേര്‍ മുകളില്‍ സൂര്യന്‍ വരുന്ന പ്രതിഭാസം നാളെ ഉച്ചക്ക് നടക്കും. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഈ കൊല്ലം ഇനി ഈ പ്രതിഭാസം ആവര്‍ത്തിക്കില്ല. സോളാര്‍ സെനിത്ത് എന്നറിയപ്പെടുന്ന ഈ ജ്യോതിശാസ്ത്ര സംഭവം വര്‍ഷത്തില്‍ രണ്ടുതവണ സംഭവിക്കുകയും പ്രപഞ്ചവ്യവസ്ഥയുടെ കൃത്യതക്ക് ഉദാഹരണമായി മാറുകയും ചെയ്യുന്നു.
ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയ കേസിലെ പ്രതിയായ സൗദി യുവാവിന് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഭീകരാക്രമണങ്ങളെ പിന്തുണക്കുകയും സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവന്ന ഏതാനും ഭീകരര്‍ക്ക് ഒളിച്ചുകഴിയാന്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും സൗദിയില്‍ ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ വിദേശത്തു പോയി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും നിര്‍മിക്കുന്നതില്‍ പരിശീലനം നേടുകയും ചെയ്ത അലി ബിന്‍ അലവി ബിന്‍ മുഹമ്മദ് അല്‍അലവിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.