Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 17
    Breaking:
    • ലോകത്തിന്റെ എ.ഐ ഹബ്ബാകാൻ മിഡിൽ ഈസ്റ്റ്; വൻ പിന്തുണയുമായി അമേരിക്കൻ കമ്പനികൾ
    • പത്തുലക്ഷം ഫലസ്തീനികളെ ലിബിയയിലേക്ക് സ്ഥിരമായി മാറ്റാൻ അമേരിക്കക്ക് പദ്ധതി
    • ഗാസയിൽ നിന്ന് 10 ലക്ഷം ഫലസ്തീനികളെ ലിബിയയിലേക്ക് പുനരധിവസിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന്റെ പദ്ധതി
    • മാഞ്ചസ്റ്ററിനെയും വീഴ്ത്തി ചെൽസി; യൂറോപ്യൻ യോഗ്യതക്കു വേണ്ടി പ്രീമിയർ ലീഗിൽ കൂട്ടത്തല്ല്
    • ഒമാനില്‍ മാന്‍ഹോളില്‍ വീണ് മലയാളി നഴ്‌സിന് ഗുരുതര പരുക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    സംഘപരിവാർ വർഗ്ഗീയരാഷ്ട്രീയത്തിനെതിരെ പൊരുതാനുള്ള ഏറ്റവും മികച്ച ആയുധമാണ് ഗാന്ധിയൻ ആദർശങ്ങൾ -പി. ഹരീന്ദ്രനാഥ്‌

    ഹബീബ് ഏലംകുളംBy ഹബീബ് ഏലംകുളം19/05/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പി. ഹരീന്ദ്രനാഥിന്റെ പുതിയ പുസ്തകം "മഹാത്മാഗാന്ധി കാലവും കർമ്മപഥവും 1869 - 1915". നവയുഗം വായനവേദി ലൈബ്രറിയിലേക്ക് കൈമാറുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം. ഇന്ത്യയെ ആർ എസ് എസ് മേധാവിത്വമുള്ള ഒരു ഹിന്ദു ഏകാധിപത്യ രാജ്യമാക്കി മാറ്റാനുള്ള സംഘപരിവാറിന്റെ വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ പൊരുതാൻ ഇന്ത്യൻ പൗരന്മാർക്ക് ലഭ്യമായ ഏറ്റവും ശക്തമായ ആയുധമാണ് ഗാന്ധിയൻ ആദർശങ്ങൾ എന്ന് പ്രസിദ്ധ ചരിത്രകാരനും, എഴുത്തുകാരനുമായ പി. ഹരീന്ദ്രനാഥ്‌ പറഞ്ഞു.

    നവയുഗം സാംസ്ക്കാരികവേദി കുടുംബവേദി ദമാം അൽ അബീർ ഹാളിൽ സംഘടിപ്പിച്ച “ഹരീന്ദ്രനാഥ് മാഷിനോടൊപ്പം ഒരു സായാഹ്നം” എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മഹാത്മാഗാന്ധിയെപ്പോലെ ഇന്ത്യയെയും ഇന്ത്യക്കാരെയും ഇത്രയധികം നന്നായി മനസ്സിലാക്കിയ മറ്റൊരു രാഷ്ട്രീയ നേതാവില്ല. ഇന്നത്തെപ്പോലെ വാർത്താവിനിമയസംവിധാനങ്ങളോ, സാങ്കേതിക വിദ്യകളോ ഇല്ലാതിരുന്ന കാലത്ത്, ഇന്ത്യൻ ജനതയെ ഒറ്റക്കെട്ടായി സ്വാതന്ത്യസമരഭൂമിയിൽ തന്റെ കീഴിൽ അണി നിർത്താൻ ഗാന്ധിജിയ്ക്ക് കഴിഞ്ഞത്, ആ കഴിവുകൾ കൊണ്ട് തന്നെയാണ് എന്ന് അദ്ദേഹം പറഞ്ഞു.

    പഠിച്ചാലും പഠിച്ചാലും തീരാത്ത മഹാസമുദ്രമാണ് മഹാത്മാഗാന്ധിയുടെ ജീവിതവും, ചിന്തകളും. അവയെക്കുറിച്ചു പഠിയ്ക്കാൻ, അഞ്ചു വർഷകാലം അധ്യാപകജോലിയിൽ നിന്നും അവധിയെടുത്തു നടത്തിയ ശ്രമമായിരുന്നു ഹരീന്ദ്രനാഥിന്റെ ഏറ്റവും പുതിയ പുസ്തകമായ “മഹാത്മാഗാന്ധി കാലവും കർമ്മപഥവും 1869 – 1915”. ആ പുസ്തകത്തിന്റെ ഒരു കോപ്പി നവയുഗം വായനവേദി ലൈബ്രറിയിലേക്ക് അദ്ദേഹം ചടങ്ങിൽ വെച്ച് കൈമാറി.

    നവയുഗം കുടുംബവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് അരുൺ ചാത്തന്നൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു സ്വാഗതം പറഞ്ഞു. പ്രവാസി ഫെഡറേഷൻ സംസ്ഥാന ട്രെഷറർ ടി.പി റഷീദ്, നവയുഗം കുടുംബവേദി നേതാക്കളായ സുറുമി നസീം, റിയാസ്, മീനു അരുൺ, വനിതാവേദി സെക്രട്ടറി രഞ്ജിത പ്രവീൺ എന്നിവർ സംസാരിച്ചു.

    നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി ഹരീന്ദ്രനാഥ്‌ മാഷിനെ പൊന്നാടയണിയിച്ചു ആദരിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ നവയുഗത്തിന്റെ ഉപഹാരം ഹരീന്ദ്ര നാഥ്‌ മാഷിന് കൈമാറി.

    പരിപാടിയോടനുബന്ധിച്ചു നവയുഗം കലാവേദിയുടെ കലാകാരൻമാർ അവതരിപ്പിച്ച വിവിധ സംഗീത, നൃത്ത പരിപാടികളും അരങ്ങേറി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ലോകത്തിന്റെ എ.ഐ ഹബ്ബാകാൻ മിഡിൽ ഈസ്റ്റ്; വൻ പിന്തുണയുമായി അമേരിക്കൻ കമ്പനികൾ
    17/05/2025
    പത്തുലക്ഷം ഫലസ്തീനികളെ ലിബിയയിലേക്ക് സ്ഥിരമായി മാറ്റാൻ അമേരിക്കക്ക് പദ്ധതി
    17/05/2025
    ഗാസയിൽ നിന്ന് 10 ലക്ഷം ഫലസ്തീനികളെ ലിബിയയിലേക്ക് പുനരധിവസിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന്റെ പദ്ധതി
    17/05/2025
    മാഞ്ചസ്റ്ററിനെയും വീഴ്ത്തി ചെൽസി; യൂറോപ്യൻ യോഗ്യതക്കു വേണ്ടി പ്രീമിയർ ലീഗിൽ കൂട്ടത്തല്ല്
    17/05/2025
    ഒമാനില്‍ മാന്‍ഹോളില്‍ വീണ് മലയാളി നഴ്‌സിന് ഗുരുതര പരുക്ക്
    17/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version