ഖത്തറിലെ ഇലക്ട്രോണിക് ശ്രേണിയിലെ മുൻനിരക്കാർ ഇനി സൗദിയിലും
ജിദ്ദ: ഖത്തറിൽ 44 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള പ്രമുഖ ബ്രാന്റായ വീഡിയോ ഹോം സൗദി അറേബ്യയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട അനുഭവം സമ്മാനിക്കാൻ വിപുലമായ സൗകര്യങ്ങളും സേവനങ്ങളുമായാണ് ജിദ്ദയിലേക്ക് വരുന്നതെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഖത്തറിലെ പ്രമുഖ ഇലക്ട്രോണിക്‌സ് വിതരണക്കാരും റീട്ടെയിലറുമായ വീഡിയോ ഹോം & ഇലക്ട്രോണിക് സെൻ്റർ, സൗദി അറേബ്യയിൽ തങ്ങളുടെ ഇൻ ഹൗസ് ബ്രാൻഡായ ഓസ്‌കാറിൻ്റെ ലോഞ്ച് പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അധികൃതർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
LG, JBL, Harman, Indesit, Ariston, Brother, Blueair, Nokia, Nutribullet, Nutricook തുടങ്ങിയ പ്രമുഖ രാജ്യാന്തര ബ്രാൻഡുകളുടെ വിശ്വസ്ത വിതരണക്കാർ എന്ന നിലയിൽ പ്രശസ്തരാണ് വീഡിയോ ഹോം. വിതരണ മികവിന് പുറമേ, വീഡിയോ ഹോം & ഇലക്ട്രോണിക് സെൻ്റർ ഖത്തറിലുടനീളം ജംബോ ഇലക്ട്രോണിക്സ് എന്ന പേരിൽ 14 റീട്ടെയിൽ ഔട്ട്ലെറ്റുകൾ വിജയകരമായി നടത്തിവരുന്നുണ്ട്. കൂടാതെ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ കമ്പനി അതിവേഗ വളർച്ച സ്വന്തമാക്കുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ഉപഭോക്താക്കൾക്ക് സ്വന്തം വീട്ടിൽനിന്നു തന്നെ സാധനങ്ങൾ തെരഞ്ഞെടുക്കാനുള്ള വിപുലമായ അവസരമാണ് ഇതുവഴി ഒരുക്കിയിരിക്കുന്നത്. പ്രവർത്തനം ലോകം മുഴുക്കെ വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഭാഗമായി കമ്പനി ഒമാനിലേക്കും യുഎഇയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
സൗദിയിലുടനീളമുള്ള ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളും മുൻഗണനകളും നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത വൈവിധ്യമാർന്ന ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ എന്നിവ കമ്പനി ഒരുക്കിയിട്ടുണ്ട്.
സൗദി അറേബ്യയുടെ ചടുലമായ വിപണിയിലേക്ക് ഓസ്‌കാറിനെ പരിചയപ്പെടുത്തുന്നതിൽ സന്തുഷ്ടരാണെന്ന് വീഡിയോ ഹോം ആന്റ് ഇലക്‌ട്രോണിക് സെൻ്ററിൻ്റെ ഡയറക്ടറും സി.ഇ.ഒയുമായ സി.വി. റപ്പായി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഞങ്ങളുടെ സമ്പന്നമായ അനുഭവവും ഉപഭോക്തൃ സംതൃപ്തിക്കുവേണ്ടിയുള്ള സമർപ്പണവും കൊണ്ട്, മികവിൻ്റെയും മൂല്യത്തിൻ്റെയും പര്യായമായ ഓസ്കാർ പെട്ടെന്ന് സൗദിയുടെ വീട്ടുപേരായി മാറുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജിദ്ദയിൽ ഒരു പുതിയ ഓഫീസും സേവന കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു. ഇത് ഉപഭോക്താക്കൾക്ക് വ്യക്തിഗത ശ്രദ്ധയും സഹായവും ഉറപ്പാക്കും. കൂടാതെ, വീഡിയോ ഹോം & ഇലക്ട്രോണിക് സെൻ്റർ, സമീപഭാവിയിൽ റിയാദിലേക്കും ദമ്മാമിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“വീഡിയോ ഹോം ആൻഡ് ഇലക്ട്രോണിക് സെൻ്ററിൽ, അത്യാധുനിക സാങ്കേതികവിദ്യയും സമാനതകളില്ലാത്ത സേവനവും ഉപഭോക്താക്കൾക്ക് വേറിട്ട അനുഭവം സമ്മാനിക്കുമെന്ന് വീഡിയോ ഹോം ആൻഡ് ഇലക്ട്രോണിക് സെൻ്റർ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സജീദ് ജാസിം മുഹമ്മദ് സുലൈമാൻ കൂട്ടിച്ചേർത്തു. “സൗദി അറേബ്യയിൽ ഓസ്‌കാറിൻ്റെ തുടക്കം ഞങ്ങളുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്, രാജ്യത്തുടനീളമുള്ള ഞങ്ങളുടെ ഉപഭോക്താക്കളുമായി ശാശ്വതമായ ബന്ധം കെട്ടിപ്പടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ കെ. അബ്ദുൽ നിഷാദ്, സാജിദ് ജാസിം സുലൈമാൻ, സി. വി റപ്പായി, സുധീഷ് പൂക്കോടൻ എന്നിവർ പങ്കെടുത്തു.